ട്രംപിെൻറ യാത്രവിലക്ക് ഉത്തരവിന് സുപ്രീംകോടതി അനുമതി
text_fieldsവാഷിങ്ടൺ: വിവാദ യാത്ര വിലക്ക് ഉത്തരവിൽ നിരന്തരം തിരിച്ചടി നേരിട്ട യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന് ആശ്വാസംപകരുന്ന വിധിയുമായി സുപ്രീംകോടതി. ആറ് മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിലെ പൗരന്മാർക്ക് യു.എസിലേക്ക് യാത്രവിലക്കേർപ്പെടുത്തിയ ട്രംപിെൻറ ഉത്തരവ് പൂർണമായി നടപ്പാക്കാൻ സുപ്രീംകോടതി അനുമതി നൽകി. വിലക്ക് റദ്ദാക്കിയ കീഴ്കോടവി വിധിക്കെതിരെ ട്രംപ് സമർപ്പിച്ച ഹരജി പരിഗണിച്ചാണ് ഉത്തരവ്. ഇറാൻ, ലിബിയ, സോമാലിയ, സിറിയ, യമൻ, ഛാഡ് എന്നീ രാജ്യങ്ങളിലെ പൗരന്മാരാണ് വിലക്കിെൻറ പരിധിയിൽ വരുക. ജനുവരിയിലാണ് ആദ്യമായി യാത്രവിലക്ക് ഉത്തരവുമായി ട്രംപ് രംഗത്തുവന്നത്.
വിലക്കിനെതിരെ വ്യാപക വിമർശനമുയർന്നതിനെ തുടർന്ന് ട്രംപ് ഭരണകൂടം മൂന്നുതവണ പരിഷ്കരണങ്ങൾ കൊണ്ടുവന്നിരുന്നു. അതേസമയം, വിലക്ക് പ്രാബല്യത്തിലാക്കാൻ ഉത്തവിട്ട കോടതി അതിെൻറ കാരണങ്ങൾ വ്യക്തമാക്കിയില്ല. ഹരജിയിൽ വാദം കേട്ട ഏഴ് ജഡ്ജിമാരിൽ രണ്ടുപേർ ഉത്തരവിനെ എതിർത്തു. അടുത്തിടെ ഭേദഗതികളോടെവിലക്ക് ഭാഗികമായി നടപ്പാക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പിന്നീട് യു.എസിൽ സ്ഥിരതാമസക്കാരായവരുടെ അടുത്ത ബന്ധുക്കളെ പട്ടികയിൽനിന്ന് ഒഴിവാക്കിക്കൊണ്ടും ഉത്തരവിട്ടു. ആദ്യ ഭേദഗതിയിൽ വിലക്കേർപ്പെടുത്തിയ ആറു രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരുടെ മാതാപിതാക്കൾ, ഭർത്താവ്, ഭാര്യ, പ്രായപൂർത്തിയായ മക്കൾ, മരുമകൾ, മരുമകൻ എന്നിവരെയാണ് അടുത്ത കുടുംബാംഗങ്ങൾ എന്ന പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മുത്തശ്ശൻ, മുത്തശ്ശി, പേരമക്കൾ, അമ്മായി, അമ്മാവൻ, മരുമക്കൾ, സഹോദര ഭാര്യ, സഹോദരീ ഭർത്താവ് എന്നിവരെ അടുത്ത ബന്ധുക്കളിൽ ഉൾപ്പെടുത്തിയിട്ടില്ല.പിന്നീട് കൂടുതൽ ഭേദഗതി വരുത്തി മുത്തശ്ശി^മുത്തശ്ശൻമാരെയും അടുത്ത ബന്ധുക്കളായി പരിഗണിക്കണമെന്ന് കോടതി നിർദേശിക്കുകയായിരുന്നു. കീഴ്കോടതികൾ തടഞ്ഞതോടെ മാർച്ചിൽ ഉത്തരവിൽ ചില പരിഷ്കരണങ്ങൾ വരുത്തിയെങ്കിലും കോടതി വിലക്കിൽ തട്ടി അതും നടപ്പാക്കാനായില്ല. തുടർന്ന് കീഴ്കോടതി വിധികൾക്കെതിരെ ട്രംപ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. അമേരിക്കയെ തീവ്രവാദ ആക്രമണങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിെൻറ ഭാഗമായാണ് യാത്രവിലക്കെന്നാണ് ട്രംപിെൻറ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.