ടെലിഫോൺ വിചാരണയുമായി യു.എസ് സുപ്രീംകോടതി
text_fieldsവാഷിങ്ടൺ: കോവിഡിൽ ലോകം സ്തംഭിച്ചുനിൽക്കുേമ്പാൾ പതിവുനടപടികൾ നിർത്തിവെച്ച് അടച്ചുപൂട്ടിയ യു.എസ് സുപ്രീംകോടതി വീണ്ടും തുറന്നു. പക്ഷേ, ചെറിയ പരിഷ്കാരത്തോടെയാണ് ഇത്തവണ പ്രവർത്തിക്കുക. അഭിഭാഷകർ നേരിട്ട് ഹാജരാകേണ്ട. ടെലിഫോണിൽ വാദം കേൾക്കും. നടപടികൾ മറ്റുള്ളവർക്ക് ലോകത്തിെൻറ ഏതു ഭാഗത്തുനിന്നും കേൾക്കുകയുമാവാം. റേഡിയോയിലും ടെലിവിഷനിലും ഒരുപോലെ സംപ്രേഷണം ചെയ്യുന്ന ചരിത്രത്തിലെ ആദ്യ തത്സമയ വാദംകേൾക്കലാകാം ഇത്.
ജസ്റ്റിസുമാരും അഭിഭാഷകരും പ്രതികളും ഒരേ മുറിയിൽ സമ്മേളിക്കാത്തതിനാൽ വാദം കാണാനാകില്ല. കേൾക്കൽ മാത്രമേ സാധ്യമാകൂ. അഭിഭാഷകർക്ക് വീട്ടിൽവെച്ച് വാദം നടത്താം. സർക്കാർ അഭിഭാഷകർ സോളിസിറ്റർ ജനറലിെൻറ ഓഫിസിലെത്തി അവിടെനിന്ന് പങ്കാളികളാകണം. അതിനാൽ, അവർ ഔദ്യോഗിക വേഷവും അണിയും. നിബന്ധനകൾ അവിടെയും തീരുന്നില്ല. വാദവും പ്രതിവാദവുമായി ഒാരോ ഭാഗത്തും അരമണിക്കൂറേ അനുവദിക്കൂ. പതിവിൻപടി ആദ്യ രണ്ടു മിനിറ്റ് വാദം അവതരിപ്പിക്കുേമ്പാൾ തടസ്സവാദം അനുവദിക്കില്ല.
ജസ്റ്റിസുമാർ സീനിയോറിറ്റി പാലിച്ചായിരിക്കും മറുചോദ്യങ്ങൾ ഉന്നയിക്കുക. അതായത്, ചീഫ് ജസ്റ്റിസ് ജോൺ റോബർട്സ് തന്നെയാകും തുടങ്ങുക. ശബ്ദം മാത്രം കേൾക്കുന്നതിെൻറ അടിസ്ഥാനത്തിൽ വിധി പറയുന്നത് വലിയ പ്രതിസന്ധിയാകുമെന്ന് അഭിഭാഷകർക്ക് അഭിപ്രായമുണ്ട്. അടുത്ത രണ്ടു മാസത്തേക്ക് ഒമ്പത് മുതിർന്ന ജസ്റ്റിസുമാർ വീടുകളിലാകും കോടതി നടപടികൾക്ക് നേതൃത്വം നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.