താലിബാനുമായുള്ള ചർച്ച റദ്ദാക്കി ട്രംപ്
text_fieldsവാഷിങ്ടണ്‍: കാബൂളിലെ എംബസിക്കടുത്ത് യു.എസ് സൈനികനടക്കം 12 പേര് കൊല്ലപ്പെട്ട ആക്ര മണത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത താലിബാനുമായുള്ള സമാധാന ചർച്ച റദ്ദാക്കി പ്ര സിഡൻറ് ഡോണള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
ഞായറ ാഴ്ച മേരിലൻഡിലെ ക്യാമ്പ് ഡേവിഡിലെ പ്രസിഡൻറിെൻറ വസതിയിൽ വെച്ച് താലിബാെൻറ ഉന്നതനേതാക്കളുമായി നടത്താനിരുന്ന കൂടിക്കാഴ്ചയും ഉപേക്ഷിച്ചു. അഫ്ഗാൻ പ്രസിഡൻറ് അഷ്റഫ് ഗനിയുമായും ട്രംപ് കൂടിക്കാഴ്ചക്ക് തീരുമാനിച്ചിരുന്നു.
ഖത്തറിൽ യു.എസിെൻറ മധ്യസ്ഥതയിൽ താലിബാനുമായുള്ള സമാധാന ചർച്ച അവസാനഘട്ടത്തിലേക്ക് കടന്ന അവസരത്തിലാണ് പിന്മാറ്റം. 20 ആഴ്ചക്കകം 5400 സൈനികരെ അഫ്ഗാനിസ്താനില്‍ നിന്ന് പിന്‍വലിക്കുമെന്നായിരുന്നു ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള കരാര്‍. നിലവില്‍ അഫ്ഗാനില്‍ 14,000ത്തോളം സൈനികരാണുള്ളത്.
പ്രധാനപ്പെട്ട ചർച്ച നടക്കുേമ്പാഴും താലിബാൻ വെടിനിർത്തലിന് തയാറാവാതെ 12 നിരപരാധികളെ െകാലപ്പെടുത്തുകയായിരുന്നുവെന്ന് ട്രംപ് കുറ്റപ്പെടുത്തി. താലിബാൻ ആക്രമണം പൂർണമായി നിർത്തിയാൽ മാത്രമേ രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാൻ സാധ്യമാവൂവെന്ന് അഫ്ഗാൻ പ്രസിഡൻറ് അഷ്റഫ് ഗനി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.