റഷ്യക്കെതിരെ വീണ്ടും കർശന നടപടിയുമായി യു.എസ്
text_fieldsവാഷിങ്ടൺ: റഷ്യൻ രാഷ്ട്രീയക്കാർക്കും വ്യവസായികൾക്കും എതിരെ സാമ്പത്തിക ഉപരോധവുമായി യു.എസ്. വെള്ളിയാഴ്ചയാണ് യു.എസ് റഷ്യൻ വ്യവസായികൾക്കെതിരായ പുതിയ ഉപരോധം ഏർപ്പെടുത്തിയത്. യു.എസ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ സംബന്ധിച്ച വാർത്തകൾ പുറത്ത് വരുന്നതിനിടെയാണ് നടപടി.
റഷ്യൻ ഭരണകൂടവുമായി നേരിട്ട് ബന്ധമുള്ളവർക്കെതിരെയും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇടപ്പെട്ടുവെന്ന് സംശയിക്കുന്നവർക്കെതിരെയുമാണ് യു.എസ് ഉപരോധം. തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ സംബന്ധിച്ച വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ കർശന നടപടിയെടുക്കാൻ ട്രംപിന് മേൽ യു.എസ് കോൺഗ്രസ് സമ്മർദ്ദം ചെലുത്തിയിരുന്നു. ഇതാണ് നിലവിലെ നടപടികൾക്കും കാരണമെന്നാണ് സൂചന.
രാജ്യത്തെ ഉന്നത വർഗത്തിനായാണ് റഷ്യൻ സർക്കാറിെൻറ പ്രവർത്തനമെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവൻ മ്യൂച്ചിൻ കുറ്റപ്പെടുത്തി. അഴിമതിയിലുടെയാണ് ഇവർ പണം സമ്പാദിക്കുന്നത്. മറ്റ് രാജ്യങ്ങളെ അസ്ഥിരപ്പെടുത്താനുള്ള റഷ്യയുടെ നടപടികൾ ഇനിയും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.