67ലെ യുദ്ധത്തിൽ ഇസ്രായേൽ ആണവാക്രമണത്തിന് ഒരുങ്ങിയതായി റിപ്പോർട്ട്
text_fieldsന്യൂയോർക്: 1967ൽ അറബ് രാജ്യങ്ങളുമായി ആറുദിവസം നീണ്ട യുദ്ധത്തിൽ ആണവാക്രമണത്തിന് ഇസ്രായേൽ പദ്ധതിയിട്ടിരുന്നതായി ദി ന്യൂയോർക് ടൈംസ് റിപ്പോർട്ട്. ഇസ്രാേയൽ പ്രതിരോധസേനയിൽനിന്ന് വിരമിച്ച ബ്രിഗേഡിയർ ജനറൽ ഇസ്ഹാഖ് യാകോവുമായി ആണവശാസ്ത്രജ്ഞൻ അവ്നർ കോഹൻ നടത്തിയ അഭിമുഖമാണ് റിപ്പോർട്ടിന് ആധാരം.
യാകോവ് 87ാം വയസ്സിൽ 2013ൽ മരിച്ചു. യുദ്ധത്തിെൻറ 50ാം വാർഷികം ആചരിക്കുന്ന വേളയിലാണ് തിങ്കളാഴ്ച ന്യൂയോർക് ടൈംസ് അഭിമുഖം പുറത്തുവിട്ടത്. തങ്ങളുടെ പക്കൽ ആണവായുധം ഉണ്ടെന്ന് ഇസ്രായേൽ ഇതുവരെ ഒൗദ്യോഗികമായി പ്രസ്താവിച്ചിട്ടില്ല. ശിംശൺ എന്നാണ് ആക്രമണപദ്ധതിക്ക് ഇസ്രായേൽ പേര് നൽകിയിരുന്നത്. ഇൗജിപ്തിലെ സീനാഇയിലാണ് അണുബോംബ് വർഷിക്കാൻ പദ്ധതിയിട്ടതെന്ന് യാകോവ് അഭിമുഖത്തിൽ പറയുന്നു. '67 യുദ്ധവുമായി ബന്ധപ്പെട്ട് അവശേഷിക്കുന്ന അവസാന രഹസ്യമാണിതെന്ന് കോഹൻ ന്യൂയോർക് ടൈംസിനോട് പറഞ്ഞു.
രണ്ട് വലിയ ഹെലികോപ്ടർ ഉപയോഗിച്ച് ആണവായുധഉപകരണം വിക്ഷേപിക്കാനായിരുന്നു പദ്ധതി. പ്രധാനമന്ത്രിയുടെയും സൈനികതലവെൻറയും ഉത്തരവിനായി കാത്തു. എന്നാൽ, അത്തരമൊരു ഉത്തരവുണ്ടായില്ല. ഏറെ ആശങ്കയോടെയാണ് ഇസ്രായേൽ യുദ്ധത്തിലേക്ക് പ്രവേശിച്ചതെന്നും യാകോവ് പറയുന്നു. ന്യൂയോർക് ടൈംസ് റിപ്പോർട്ടിനെക്കുറിച്ച് ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.ഇസ്രായേലിെൻറ ആണവപദ്ധതിയെക്കുറിച്ച് വിശദമാക്കുന്ന രേഖകളടങ്ങിയ വെബ്സൈറ്റ് തിങ്കളാഴ്ച പ്രകാശനം ചെയ്തു. കോഹൻ ഫെേലാ ആയ വുഡ്രോ വിൽസൻ ഇൻറർനാഷനൽ സെൻറർ ആണ് വെബ്സൈറ്റ് തയാറാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.