തുർക്കിക്കെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് യു.എസ്
text_fieldsവാഷിങ്ടൺ: ഇവാഞ്ചലിക്കൽ പാസ്റ്ററെ മോചിപ്പിച്ചില്ലെങ്കിൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് തുർക്കിക്ക് യു.എസ് ഭീഷണി. പാസ്റ്റർ ആൻഡ്രൂ ബ്രൺസണിനെ വിട്ടയക്കാത്തതിെൻറ പേരിൽ തുർക്കിക്കെതിരെ യു.എസ് തുടങ്ങിയ സാമ്പത്തിക യുദ്ധത്തിെൻറ അലയൊലി ആഗോള വിപണികളിൽനിന്ന് വിെട്ടാഴിയുന്നതിനു മുമ്പാണ് പുതിയ പ്രഖ്യാപനം.
വ്യാഴാഴ്ച നടന്ന യു.എസ് കാബിനറ്റ് യോഗത്തിൽ യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവൻ എംനൂഷിൻ ഇതുസംബന്ധിച്ച സൂചനകൾ നൽകി. കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തിയാൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് തുർക്കി പ്രതികരിച്ചു. ‘‘യു.എസ് തുടങ്ങിയ സാമ്പത്തികയുദ്ധത്തിന് ലോകവ്യാപാര സംഘടന നിയമമനുസരിച്ച് തുർക്കി തിരിച്ചടി നൽകിക്കഴിഞ്ഞു. അത് ഇനിയും തുടരും’’ -തുർക്കി വ്യാപാര മന്ത്രി റുഹ്സർ പെക്കാൻ പറഞ്ഞു.
അതിനിടെ, സാമ്പത്തിക ഭീഷണി മുന്നിൽക്കാണുന്ന തുർക്കി അന്താരാഷ്ട്ര നാണയനിധിയിൽനിന്ന് വായ്പയെടുക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ ധനകാര്യമന്ത്രി ബറാത്ത് അൽബയ്റക് തള്ളി. തുർക്കി കറൻസിയായ ലിറ നിലവിൽ നേരിടുന്ന അസ്ഥിരത മറികടക്കുകതന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.