ഇറാൻ ആണവകരാർ: താക്കീതുമായി ഡോണൾഡ് ട്രംപ് വീണ്ടും
text_fieldsവാഷിങ്ടൺ: ആണവകരാറിലെ വ്യവസ്ഥകൾ പ്രകാരം ഇറാനെതിരായ ഉപരോധവ്യവസ്ഥകളിൽ ചിലത് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പിൻവലിച്ചു. ഇത് അവസാനത്തേതാണെന്നും കരാറിൽ മാറ്റം വരുത്താൻ തയാറില്ലെങ്കിൽ കൂടുതൽ ഇളവുകൾ ഇനിമേൽ അനുവദിക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഇറാനെതിരായ ഉപരോധം ഘട്ടംഘട്ടമായി പിൻവലിക്കുമെന്നാണ് 2015ൽ യു.എസ് അടക്കമുള്ള വൻശക്തിരാജ്യങ്ങളും ഇറാനും ഒപ്പുവെച്ച കരാറിലെ വ്യവസ്ഥ. ഇതനുസരിച്ചാണ് കഴിഞ്ഞദിവസം ഏതാനും ഉപരോധങ്ങൾ നീക്കിയത്. എണ്ണ, ബാങ്ക് ഇടപാടുകൾക്ക് ഏർപ്പെടുത്തിയ ഉപരോധങ്ങളാണ് പിൻവലിച്ചത്. ഇവ നീക്കില്ലെന്ന് നേരേത്ത ട്രംപ് ഭീഷണിമുഴക്കിയിരുന്നു.
കരാറിൽ ഇറാനെതിരെ കൂടുതൽ കടുത്ത വ്യവസ്ഥകൾ ഉൾപ്പെടുത്തണമെന്നാണ് ഡോണൾഡ് ട്രംപിെൻറ പക്ഷം. യു.എസ് കോൺഗ്രസും യൂറോപ്യൻ യൂനിയനും ഇത് അംഗീകരിക്കുന്നില്ല. ഇരുവരും നിലപാടുമാറ്റിയില്ലെങ്കിൽ ഇനിയും ഇളവുകളുണ്ടാവില്ലെന്ന് ട്രംപ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചു. േമയ് 12ന് ആണ് കരാർ അനുസരിച്ച് അടുത്ത ഇളവ് പ്രഖ്യാപിക്കേണ്ടത്.
ഇറാെൻറ എല്ലാ ആണവസമ്പുഷ്ടീകരണ കേന്ദ്രങ്ങളിലും അന്താരാഷ്ട്ര ആയുധപരിേശാധകർക്കും പരിശോധനഅനുമതി നൽകുക, യുറേനിയം സമ്പുഷ്ടീകരണത്തിന് ഏർപ്പെടുത്തിയ വിലക്ക് അനിശ്ചിതകാലത്തേക്കാക്കുക എന്നിവയാണ് ട്രംപിെൻറ ആവശ്യം. അതിന് ഇറാൻ തയാറായില്ലെങ്കിൽ കരാർ സ്വയം റദ്ദാവുമെന്നും ട്രംപ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചു. രണ്ട് വർഷം നീണ്ട സംഭാഷണങ്ങൾക്കൊടുവിൽ യാഥാർഥ്യമായ ആണവകരാറിന് വിരുദ്ധമായി ഒന്നും ചെയ്യാനാകില്ലെന്ന് യൂറോപ്യൻരാജ്യങ്ങൾ നേരേത്ത വ്യക്തമാക്കിയിരുന്നു.
അതിനിടെ, കരാറിൽനിന്ന് പിൻവാങ്ങുന്നത് വലിയ അബദ്ധമാകുമെന്ന് റഷ്യ യു.എസിന് മുന്നറിയിപ്പ് നൽകി. ട്രംപിെൻറ പ്രസ്താവനയെ അപലപിച്ച റഷ്യൻ വിദേശകാര്യ സഹമന്ത്രി സെൻജി റിയാബ്കോവ്, കരാർ നിലനിർത്താൻ പരിശ്രമിക്കുമെന്നും വ്യക്തമാക്കി. ഇതിനായി, യൂറോപ്യൻ രാജ്യങ്ങളുമായും ചൈനയുമായും യോജിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇനിയും മാറ്റങ്ങൾക്കില്ല -ഇറാൻ
തെഹ്റാൻ: ആണവകരാറിൽ മാറ്റം വരുത്തണമെന്ന യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ആവശ്യം ഇറാൻ തള്ളി. നിലവിലെ വ്യവസ്ഥകൾക്കപ്പുറത്ത്, ഒരുകാലത്തും കൂടുതൽ ഒത്തുതീർപ്പുകൾക്ക് തയാറല്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. യാഥാർഥ്യമായ ഒരു കരാർ ഏതുവിധേനയും അട്ടിമറിക്കാനുള്ള ശ്രമമാണ് ട്രംപിേൻറതെന്ന് വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.