ദലൈ ലാമയെ ക്ഷണിച്ച് യു.എസ് സര്‍വകലാശാല; പ്രതിഷേധം ശക്തം
text_fieldsവാഷിങ്ടണ്‍: അധ്യയനവര്‍ഷം ആരംഭിക്കുന്നതിനോടനുബന്ധിച്ച ചടങ്ങില്‍ തിബത്തന്‍ ആത്മീയ നേതാവ് ദലൈ ലാമയെ ക്ഷണിക്കാനുള്ള കാലിഫോര്‍ണിയയിലെ സര്‍വകലാശാലയുടെ തീരുമാനത്തിനെതിരെ വന്‍ പ്രതിഷേധം. സാന്‍ ഡീഗോ സര്‍വകലാശാലയിലെ ചൈനീസ് വിദ്യാര്‍ഥികളാണ് പ്രതിഷേധവുമായി രംഗത്തത്തെിയത്. സാന്‍ ഡീഗോ സര്‍വകലാശാലയാണ് ചടങ്ങില്‍ സംസാരിക്കാന്‍ ദലൈലാമയെ ക്ഷണിച്ചത്. ‘ആഗോള ഉത്തരവാദിത്തവും മനുഷ്യസമൂഹത്തിനുള്ള സേവനവും’ എന്ന ദലൈലാമയുടെ ആശയത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് സാന്‍ ഡീഗോ അദ്ദേഹത്തെ ക്ഷണിച്ചത്.
എന്നാല്‍, ദലൈ ലാമയെ ക്ഷണിച്ചതിലൂടെ തങ്ങളെ അപമാനിച്ചുവെന്നാണ് ചൈനീസ് വിദ്യാര്‍ഥികളുടെയും അധ്യാപക അസോസിയേഷന്‍െറയും മറ്റു സംഘടനകളുടെയും വാദം. എന്നാല്‍, തങ്ങളുടെ തീരുമാനത്തില്‍ മാറ്റമില്ളെന്ന് സര്‍വകലാശാല അറിയിച്ചു. തിബത്തന്‍ സ്വയംഭരണത്തിനായി അവകാശമുന്നയിക്കുന്ന ദലൈ ലാമയെ വിഘടനവാദിയായാണ് ചൈന പരിഗണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.