യു.എസ്-വെനിസ്വേല പോര് മുറുകി; നയതന്ത്രപ്രതിനിധികളെ മദൂറോ തിരിച്ചുവിളിച്ചു
text_fieldsകറാക്കസ്: യു.എസിലെ നയതന്ത്രപ്രതിനിധികളെ തിരിച്ചുവിളിച്ച് വെനിസ്വേലൻ പ്രസിഡ ൻറ് നികളസ് മദൂറോ. യു.എസിലെ എംബസികളും കോൺസുലേറ്റുകളും അടച്ചുപൂട്ടുകയും ചെയ് തു. മദൂറോ സർക്കാർ നിയമവിരുദ്ധമാണെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രഖ്യ ാപിച്ചതിനു പിന്നാലെയാണ് നടപടി. യു.എസ് നയതന്ത്രപ്രതിനിധികൾ ഞായറാഴ്ചക്കകം ര ാജ്യംവിട്ടുപോകണമെന്നും ആവശ്യപ്പെട്ടു. സൈന്യത്തിെൻറ പിന്തുണയോടെ എതിരാളിയെ നേ രിടാനാണ് മദൂറോയുടെ നീക്കം.
വെനിസ്വേലയിൽ നിന്ന് മുഴുവൻ നയതന്ത്രപ്രതിനിധിക ളെയും പിൻവലിക്കണമെന്ന ആവശ്യം യു.എസ് തള്ളിയിരുന്നു. ആവശ്യമില്ലാത്ത ജീവനക്കാർ മാ ത്രം തിരിച്ചെത്തിയാൽ മതിയെന്നാണ് യു.എസിെൻറ നയം. അതേസമയം, വെനിസ്വേലയിൽ താമസിക്കുന്ന പൗരന്മാരോട്രാജ്യം വിടാൻ നിർദേശം നൽകിയിട്ടുണ്ട്. സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ 350 ഒാളം പേർ അറസ്റ്റിലായി. പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് യു.എൻ ആഹ്വാനം ചെയ്തു.
ബുധനാഴ്ച സ്വയം പ്രസിഡൻറായി പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് യുവാൻ ഗയ്ദോയെ യു.എസ് പിന്തുണച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പോര് മുറുകിയത്. വെനിസ്വേല യു.എസിെൻറ കോളനിയാണെന്ന ധാരണ വേണ്ടെന്നും മനപ്പൂർവം പ്രകോപനം സൃഷ്ടിക്കുകയാണെന്നും മദൂറോ വ്യക്തമാക്കി. ഇടക്കാല പ്രസിഡൻറ് ഗയ്ദോ വഴി വെനിസ്വേലയുമായി ബന്ധം തുടരാൻ ആഗ്രഹിക്കുന്നതായി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെൻറ് അറിയിച്ചു. യു.എസിെൻറ ഇടപെടലിൽ റഷ്യ, ചൈന, തുർക്കി രാജ്യങ്ങൾ പ്രതിഷേധമറിയിച്ചു. വെനിസ്വേലയിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ യു.എൻ രക്ഷാസമിതി അടിയന്തര യോഗം ചേരണമെന്ന് യു.എസ് വിദേശ കാര്യ സെക്രട്ടറി മൈക് പോംപിയോ ആവശ്യപ്പെട്ടു.
രണ്ടു വർഷമായി യു.എസ് ഉപരോധത്തിൽ ബുദ്ധിമുട്ടുകയാണ് വെനിസ്വേല. മദൂറോ തുടരുകയാണെങ്കിൽ ഉപരോധം കൂടുതൽ കടുപ്പിക്കുമെന്നാണ് ട്രംപിെൻറ മുന്നറിയിപ്പ്. വെനിസ്വേലയിൽ സൈനിക നടപടിയുൾപ്പെടെ പരിഗണനയിലാണെന്ന് ട്രംപ് കഴിഞ്ഞദിവസം സൂചന നൽകിയിരുന്നു.
ലോകത്ത് ഏറ്റവും ഉയര്ന്ന പണപ്പെരുപ്പ നിരക്കുള്ള രാജ്യമാണ് ഇന്ന് വെനിസ്വേല. കറൻസിയായ ബൊളീവറിെൻറ മൂല്യം കുത്തനെയിടിഞ്ഞു. മറികടക്കാൻ മദൂറോ ഡിജിറ്റൽ കറൻസി കൊണ്ടുവന്നിട്ടും കാര്യമുണ്ടായില്ല. മദൂറോയുടെ മുൻഗാമി ഹ്യൂേഗാ ചാവെസിെൻറ കാലത്തുതന്നെ വെനിസ്വേലയിൽ സാമ്പത്തിക പ്രതിസന്ധി തുടങ്ങിയിരുന്നു.
യുവാൻ ഗയ്ദോ
ബുധനാഴ്ച വരെ ലോകത്തിന് പരിചയമില്ലാത്ത മുഖമായിരുന്നു 35 കാരനായ യുവാൻ ഗയ്ദോ. ആയിരക്കണക്കിന് അനുയായികളെ സാക്ഷിയാക്കി പ്രതീകാത്മക പ്രസിഡൻറായി അധികാരമേറ്റതോടെയാണ് ഗയ്ദോ ലോകമാധ്യമങ്ങളിൽ താരമായത്. മദൂറോ രാജിവെക്കാൻ തയാറായാൽ മാപ്പുകൊടുക്കുമെന്നും പറഞ്ഞു. യു.എസിെൻറ പിന്തുണയുറപ്പിച്ചാണ് ഗയ്ദോ മദൂറോെക്കതിരെ പോരാട്ടം നയിക്കുന്നത്.
‘‘ആറുമാസമായി കുടിവെള്ളം പോലുമില്ലാതെ വീടുകളിൽ നരകിക്കുകയാണ് ജനങ്ങൾ. മരുന്നും ഭക്ഷണവും വാങ്ങാനും ജനങ്ങളുടെ കൈയിൽ പണമില്ല. ആരാണ് ഇങ്ങനെയൊരു ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നത്’’.സ്പാനിഷ് ടെലിവിഷനു നൽകിയ അഭിമുഖത്തിൽ ഗയ്ദോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.