വിസ കിട്ടാൻ ഫേസ്ബുക്ക് വിവരങ്ങൾ നൽകണം; വ്യവസ്ഥകൾ ശക്തമാക്കി അമേരിക്ക
text_fieldsവാഷിങ്ടൺ: കുടിയേറ്റ ഇതര വിസക്കായി അപേക്ഷിക്കുന്നവർ ഇനിമുതൽ ഇ-മെയിൽ െഎ.ഡി, ഫോൺ നമ്പർ, സമൂഹ മാധ്യമ വിവരങ്ങൾ തുടങ്ങിയവ നൽകണമെന്ന് യു.എസ്. രാജ്യസുരക്ഷയെ മുൻനിർത്തിയാണ് പുതിയ നടപടിയെന്ന് യു.എസ് സർക്കാർ അറിയിച്ചു.
വ്യക്തിഗത വിവരങ്ങളോടൊപ്പം, കഴിഞ്ഞ അഞ്ചുവർഷമായി ഉപയോഗിക്കുന്ന ഫോൺ വിവരങ്ങളും വിസഅപേക്ഷയിൽ ഉൾപ്പെടുത്തണമെന്ന് നിയമത്തിൽ പറയുന്നു. കൂടാതെ അപേക്ഷകൻ ഏതെങ്കിലും രാജ്യത്ത് നിന്ന് നാട് കടത്തപ്പെട്ട ആളാണോ, കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും തീവ്രവാദബന്ധം ഉണ്ടായിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങളും പുതിയ അപേക്ഷയിലുണ്ട്. പുതിയ വിസ അപേക്ഷഫോറം സംബന്ധിച്ച് പരാതികളുണ്ടെങ്കിൽ 60 ദിവസത്തിനുള്ളിൽ ജനങ്ങൾക്ക് അറിയിക്കാമെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.