ദക്ഷിണ ചൈന കടൽ: ചൈനക്ക് മുന്നറിയിപ്പുമായി യു.എസ്
text_fieldsവാഷിങ്ടൺ: ദക്ഷിണ ചൈന കടലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ അമേരിക്ക ചൈനക്ക് ശക്തമായ മുന്നറിയിപ്പ് നൽകി. പ്രേദശത്തെ അമേരിക്കൻ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും അന്താരാഷ്ട്ര അധീനതയിലുള്ള പ്രദേശത്തെ ഒരു രാഷ്ട്രം കൈവശെപ്പടുത്തുന്നത് തടയുന്നതിനും ഇടെപടുമെന്നും അമേരിക്ക അറിയിച്ചു.
ദഷിണ ചൈന കടൽ അന്താരാഷ്ട്ര ജലസ്രോതസുകളുടെ ഭാഗമാണ്. അവിടെ അമേരിക്കയുെട താത്പര്യങ്ങൾ സംരക്ഷിക്കെപ്പടുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീൻ സ്പൈസർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അവിടെയുള്ള ദ്വീപുകൾ അന്താരാഷ്്ട്ര നിയന്ത്രണത്തിലുള്ളവയാണ്്, ചൈനയുടെ ഭാഗമല്ല. രാജ്യാന്തര നിയന്ത്രണത്തിലുള്ള പ്രദേശം ഒരു രാജ്യം മാത്രം കൈവശം വെക്കുന്നത് എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണ ചൈന കടൽ ദ്വീപുകളിലെ ചൈനയുടെ കടന്നുകയറ്റം തടയുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി സ്ഥാനേത്തക്ക് നാമനിർദേശം ചെയ്യെപ്പട്ട റെക്സ് ടില്ലേഴ്സെൻറ പരാമർശത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. എന്നാൽ, പ്രവേശനം തടഞ്ഞാൽ യുദ്ധത്തിനൊരുങ്ങാനാകാണ് ചൈന യു.എസിനെ താക്കീത് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.