ഇന്ത്യയിൽ ഇനി ഭീകരാക്രമണമുണ്ടായാൽ പാകിസ്താന് തിരിച്ചടി; മുന്നറിയിപ്പുമായി യു.എസ്
text_fieldsവാഷിങ്ടൺ: ഇന്ത്യയിൽ ഇനിയൊരു ഭീകരാക്രമണമുണ്ടായാൽ പാകിസ്താന് അത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന് യു.എസ്. തീവ്രവാദത്തിനെതിരെ പാകിസ്താൻ ശക്തവും സുസ്ഥിരവുമായ നടപടിയെടുക്കണമെന്നും യു.എസ് അധികൃതർ ആവശ്യപ്പെട്ടു.
ജെയ്ശെ മുഹമ്മദ്, ലശ്കറെ ത്വയ്യബ തുടങ്ങിയ തീവ്രവാദ സംഘടനകൾക്കെതിരെ പാകിസ്താൻ നടപടികൾ ശക്തമാക്കണം. ഇല്ലെങ്കിൽ മേഖലയിലെ പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാകുമെന്നും യു.എസ് മുന്നറിയിപ്പ് നൽകുന്നു.
നിലവിൽ തീവ്രവാദികളുടെ സ്വത്ത് മരവിപ്പിക്കുന്നതുൾപ്പടെയുള്ള നടപടികളുമായി പാകിസ്താൻ മുന്നോട്ട് പോകുന്നുണ്ട്. മുമ്പും ഇത്തരത്തിൽ സമ്മർദമുണ്ടായപ്പോൾ പാകിസ്താൻ തീവ്രവാദികളെ അറസ്റ്റ് ചെയ്യുകയും പിന്നീട് അവരെ വിട്ടയക്കുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഇതേ പോലുള്ള നടപടികളല്ല ഇനി ആവശ്യം. തീവ്രവാദ സംഘടനകൾക്കെതിരെ സുസ്ഥിരവും ശക്തവുമായ നടപടിയാണ് വേണ്ടത്. തീവ്രവാദത്തിന് സുരക്ഷിത താവളമൊരുക്കുന്നവർക്കെതിരെ ഒരു തരത്തിലും സന്ധി ചെയ്യില്ലെന്നും യു.എസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.