Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്ത്യക്ക്​...

ഇന്ത്യക്ക്​ വെൻറി​േലറ്ററുകൾ നൽകും; മോദിക്കൊപ്പമുണ്ടെന്ന്​ ട്രംപ്​ 

text_fields
bookmark_border
ഇന്ത്യക്ക്​ വെൻറി​േലറ്ററുകൾ നൽകും; മോദിക്കൊപ്പമുണ്ടെന്ന്​ ട്രംപ്​ 
cancel

ന്യൂഡൽഹി: കോവിഡ് -19 നെതിരായ പോരാട്ടത്തിൽ  സുഹൃദ്​രാജ്യമായ ഇന്ത്യക്ക്​ വ​െൻറിലേറ്ററുകൾ സംഭാവന ചെയ്യുമെന്ന് യു.എസ് പ്രസിഡൻറ്​ ഡോണൾഡ് ട്രംപ് ട്വിറ്ററിലൂടെ അറിച്ചു. ഈ മഹാമാരിയുടെ ഘട്ടത്തിൽ യു.എസ്​  ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പവും ചേർന്നു നിൽക്കുമെന്നും ട്രംപ്​ ട്വീറ്റിൽ കുറിച്ചു. 
കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിനായി അമേരിക്ക ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

‘‘ഇന്ത്യയിലെ സുഹൃത്തുക്കൾക്ക് അമേരിക്ക വ​െൻറിലേറ്ററുകൾ സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഈ പകർച്ചവ്യാധിയുടെ സമയത്ത് ഞങ്ങൾ ഇന്ത്യയോടും നരേന്ദ്രമോദിയോടും ഒപ്പം നിൽക്കുന്നു. വാക്സിൻ വികസനത്തിനും സഹകരിക്കുന്നു. നാം ഒരുമിച്ച് അദൃശ്യ ശത്രുവിനെ തോൽപ്പിക്കും.’’ - ട്രംപ്​ ട്വീറ്റ്​ ചെയ്​തു.  ​
 വർഷാവസാനത്തോടെ കോവിഡ്​ വാക്സിൻ ലഭ്യമാകുമെന്ന് പ്രതീക്ഷയുണ്ടെന്ന് ട്രംപ് മാധ്യമങ്ങളോട്​ പറഞ്ഞു.  മുൻ ഫാർമസ്യൂട്ടിക്കൽ എക്സിക്യൂട്ടീവിനെ നിയമിച്ചു ​െകാണ്ട്​ ‘‘ഓപ്പറേഷൻ റാപ്​ സ്പീഡ്” എന്ന പ്രോജക്ടിന് കീഴിൽ വാക്​സിൻ കണ്ടെത്താനുള്ള നടപടികൾ ത്വരിതപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. 

ഇന്ത്യൻ സന്ദർശനത്തിന്​ ശേഷം രാജ്യവുമായി ചേർന്ന്​ പ്രവർത്തിക്കുന്നുണ്ട്​. യു.എസിൽ വളരെയധികം ഇന്ത്യക്കാരുണ്ട്​​. ഇന്ത്യയു​മായി വാക്​സിൻ വികസിപ്പിക്കുന്നതിനെ കുറിച്ച്​ സംസാരിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുന്നു. ശാസ്ത്രജ്ഞരും ഗവേഷകരും കൊറോണ വൈറസ് വാക്സിൻ വികസിപ്പിക്കുന്നതിനുള്ള ദ്രുതഗതിയിലുള്ള ശ്രമത്തിലാണെന്നും ട്രംപ്​ വൈറ്റ്​ ഹൗസിലെ  റോസ് ഗാർഡനിൽ നടത്തിയ വാർത്താസമേമളനത്തിൽ പറഞ്ഞു. 

ഇന്ത്യയുമായി വളരെ അടുത്ത് പ്രവർത്തിക്കുന്നുവെന്നും നരേന്ദ്രമോദി നല്ല സുഹൃത്താണെന്നുമാണ്​ മാധ്യമപ്രവർത്തകരുടെ  ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞത്​. 
കോവിഡ്​  രോഗികളുടെ ചികിത്സക്ക്​ ഉപയോഗിക്കുന്ന മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ കയറ്റുമതിയിൽ ഇന്ത്യ പിടിമുറുക്കിയില്ലെങ്കിൽ പ്രതികാര നടപടിയുണ്ടാകുമെന്ന് സൂചന നൽകിയതിന് തൊട്ടുപിന്നാലെ 2.9കോടി ഡോസുകൾ ഇന്ത്യ അമേരിക്കക്ക്​ നൽകിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഇന്ത്യക്കും മോദിക്കും പിന്തുണ അറിയിച്ച്​ ട്രംപ്​ രംഗ​െത്തത്തിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modiusworld newsVentilatorsIndia NewsDonald Trump
News Summary - US Will Donate Ventilators To India, Stand With PM Modi: Donald Trump - World news
Next Story