യു.എൻ മനുഷ്യാവകാശ കൗൺസിൽ നിന്ന് യു.എസ് പിൻമാറി
text_fieldsവാഷിങ്ടൺ: പേരിൽ മാത്രം മനുഷ്യാവകാശമുള്ള കപടസംഘടനയാണെന്നാരോപിച്ച് യു.എൻ മനുഷ്യാവകാശ കൗൺസിൽനിന്ന് യു.എസ് പിന്മാറി. നിരവധി മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയ കോംഗോയെ കൗൺസിൽ അംഗമാക്കിയതാണ്
യു.എസിനെ ചൊടിപ്പിച്ചത്.
വെനിസ്വേലയിലും ഇറാനിലും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടതായും യു.എസ് ചൂണ്ടിക്കാട്ടി. അതിർത്തി കടന്ന് അമേരിക്കയിൽ എത്തുന്ന കുടി
േയറ്റക്കാരായ കുഞ്ഞുങ്ങളെ മാതാപിതാക്കളിൽനിന്ന് വേർതിരിക്കുന്ന നടപടിയിൽ യു.എൻ ട്രംപ് ഭരണകൂടത്തെ തള്ളിപ്പറഞ്ഞിരുന്നു. അതും പിന്മാറ്റത്തിെൻറ കാരണമാണ്. കൗൺസിൽ പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും ഇസ്രായേലിനെതിരെ ശത്രുതാപരമായ നയം തുടരുകയാണെന്നും യു.എന്നിലെ യു.എസ് അംബാസഡർ നിക്കി ഹാലി കുറ്റപ്പെടുത്തി. ‘മനുഷ്യാവകാശ ലംഘകരായ രാഷ്ട്രങ്ങൾ കൗൺസിലിൽ തുടർന്നുകൊണ്ടിരിക്കുന്നു. രാഷ്ട്രീയ പക്ഷപാതത്തിെൻറ കുപ്പത്തൊട്ടിയായിരിക്കുന്നു അത്. മനുഷ്യാവകാശങ്ങളെ പരിഹസിക്കുന്ന സംഘടനായി കൗൺസിൽ മാറിപ്പോയി. ലോകത്തെ ഏറ്റവും ക്രൂരരായ ഭരണാധികാരികളുടെ സംരക്ഷകരാണ് ഇൗ കൗൺസിൽ. അതേസമയം, മനുഷ്യാവകാശ ലംഘനങ്ങളില്ലാത്ത രാജ്യങ്ങളെ ഒറ്റപ്പെടുത്തുകയും ചെയ്യുന്നു-ഇസ്രായേലിനെ പരാമർശിച്ച് നിക്കി പറഞ്ഞു.
ഗസ്സയിലും വെസ്റ്റ്ബാങ്കിലും ഫലസ്തീനികളെ ക്രൂരമായി അടിച്ചമർത്തുന്ന ഇസ്രായേൽ ഭരണകൂടത്തിനെതിരെ യു.എൻ മനുഷ്യാവകാശ കൗൺസിൽ നിരവധി തവണ പ്രമേയം പാസാക്കിയിരുന്നു. കാര്യങ്ങളിൽ മാറ്റമില്ലെങ്കിൽ പിന്മാറുന്ന കാര്യം നേരത്തേ തീരുമാനിച്ചതാണെന്നും നിക്കി വ്യക്തമാക്കി. യു.എസ് വിദേശ കാര്യ സെക്രട്ടറി മൈക് പോംപിയോക്കൊപ്പമായിരുന്നു നിക്കിയുടെ പ്രസ്താവന. മനുഷ്യാവകാശ ലംഘകരുടെ സംരക്ഷകരായി നിലകൊള്ളുകയാണ് യു.എൻ മനുഷ്യാവകാശ കൗൺസിൽ എന്ന് പോംപിയോ ആരോപിച്ചിരുന്നു.
മുതിർന്ന റിപ്പബ്ലിക്കൻ എം.പിമാരും നീക്കത്തെ സ്വാഗതം ചെയ്തു. അതേസമയം, ഡെമോക്രാറ്റിക് പാർട്ടി തീരുമാനത്തെ എതിർത്തു. കുഞ്ഞുങ്ങളെ മാതാപിതാക്കളിൽനിന്ന് വേർപെടുത്തിയല്ല, യു.എസ് ലോകത്തിനു മുന്നിൽ മനുഷ്യാവകാശത്തിെൻറ മാതൃക തീർക്കേണ്ടതെന്നും അവർ മുന്നറിയിപ്പു നൽകി. ‘യു.എസിെൻറ പിന്മാറ്റം നിരാശജനകമാണ്. മനുഷ്യാവകാശ കൗൺസിലിൽ യു.എസ് തുടരണമെന്നതാണ്താൽപര്യമെന്ന് യു.എൻ ജനറൽ സെക്രട്ടറി അേൻറാണിയോ ഗുെട്ടറസ് അഭിപ്രായപ്പെട്ടു. തീരുമാനം നിരാശജനകമെന്ന് മനുഷ്യാവകാശ കൗൺസിൽ പ്രതികരിച്ചു. യു.എസ് തീരുമാനത്തെ റഷ്യയും ബ്രിട്ടനും ചൈനയും അപലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.