വിസ അപേക്ഷ: പരിശോധന ശക്തമാക്കാൻ എംബസികൾക്ക് യു.എസ് നിർദേശം
text_fieldsവാഷിങ്ടൺ: യു.എസ് വിസ അപേക്ഷകളിന്മേൽ പരിശോധന കർക്കശമാക്കാൻ യു.എസ് സർക്കാർ ഇതരരാജ്യങ്ങളിൽ പ്രവർത്തിക്കുന്ന എംബസി ഉദ്യോഗസ്ഥർക്ക് നിർേദശം നൽകി. സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സനാണ് ഇതുസംബന്ധിച്ച നിർദേശം എംബസികൾക്ക് അയച്ചത്. െഎ.എസ് സാന്നിധ്യമുള്ള രാജ്യങ്ങളിൽനിന്നും വരുന്ന അപേക്ഷകരുടെ സമൂഹമാധ്യമങ്ങളിലെ ഇടപെടൽ നിർബന്ധമായും പരിശോധിക്കണമെന്ന നിർദേശവും എംബസികൾക്ക് നൽകി. മാർച്ച് 17നാണ് ഇൗ നിർദേശം എംബസി തലവന്മാർക്ക് ലഭിച്ചത്.
അപേക്ഷകരുടെ സമൂഹമാധ്യമങ്ങളിലെ ഇടപെടൽ പരിശോധിക്കണമെന്ന നിർദേശം നേരത്തെതന്നെ ഉണ്ടെങ്കിലും പുതിയ ഉത്തരവോടുകൂടി അത് കർക്കശമാവും.എംബസി തലവന്മാർക്ക് അയച്ച നിർദേശങ്ങൾ റോയിേട്ടഴ്സാണ് പുറത്തുകൊണ്ടുവന്നത്. സൂക്ഷ്മപരിശോധന അനിവാര്യമായ വിഭാഗങ്ങളെ നിർണയിക്കുന്നതിന് മാനദണ്ഡം വികസിപ്പിക്കണമെന്നും നിർേദശമുണ്ട്. എന്നാൽ, വാർത്തയെ കുറിച്ച് പ്രതികരിക്കാൻ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെൻറ് തയാറായില്ല. കുടിയേറ്റക്കാരുടെ എണ്ണം ഗണ്യമായി കുറക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ട്രംപ് ശക്തമായി വാദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.