സ്മാർട്ട്ഫോൺ ഉപയോഗം കൗമാരക്കാരിൽ പെരുമാറ്റവൈകല്യമുണ്ടാക്കുെമന്ന്
text_fieldsന്യൂയോർക്: കൗമാരക്കാരായ മക്കൾക്ക് സ്മാർട്ട്ഫോൺ നൽകുന്ന രക്ഷിതാക്കൾക്ക് മുന്നറിയിപ്പ്. അമിതമായ സ്മാർട്ട്ഫോൺ ഉപയോഗം ഇവരിൽ ശ്രദ്ധക്കുറവിനും വ്യഗ്രതക്കും (എ.ഡി.എച്ച്.ഡി) കാരണമാകുമെന്നാണ് അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. കൗമാരക്കാർക്ക് സ്മാർട്ട്ഫോൺ ഉപകാരത്തെക്കാളേറെ േദാഷമാണ് ചെയ്യുകയെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
ശ്രദ്ധക്കുറവ്, വ്യഗ്രത, അക്ഷമ എന്നിവയാണ് മാനസികവൈകല്യമായി വിലയിരുത്തപ്പെടുന്ന എ.ഡി.എച്ച്.ഡിയുടെ ലക്ഷണങ്ങൾ. സമൂഹമാധ്യമങ്ങൾ, വിഡിയോ, ടെക്സ്റ്റ് മെസേജുകൾ, മ്യൂസിക് ഡൗൺലോഡുകൾ, ഒാൺലൈൻ ചാറ്റ്റൂമുകൾ തുടങ്ങി ഡിജിറ്റൽ മാധ്യമങ്ങളിൽ ഏതുതലത്തിലുമുള്ള അമിതമായ ഇടപഴക്കം വൈകല്യമുണ്ടാക്കുമെന്ന് സൗത് കാലിഫോർണിയ സർവകലാശാല പ്രഫസർ ആദം ലെവന്താൽ പറഞ്ഞു.2,587 കൗമാരക്കാരിൽ രണ്ടു വർഷം നീണ്ട പഠനമാണ് കണ്ടെത്തലിന് വഴിയൊരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.