ക്ഷമയുടെ കാലം കഴിഞ്ഞു; ഉത്തര കൊറിയക്ക് ട്രംപിെൻറ താക്കീത്
text_fieldsവാഷിങ്ടൺ: വിലക്കുകൾ ലംഘിച്ച് തുടർച്ചയായി ആണവ, മിസൈൽ പരീക്ഷണങ്ങൾ നടത്തുന്ന ഉത്തര കൊറിയക്ക് ശക്തമായ താക്കീതുമായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ക്ഷമയുടെ കാലം കഴിഞ്ഞെന്നും മനുഷ്യത്വത്തിന് വില കൽപിക്കാത്ത കിരാത ഭരണകൂടത്തിനു മേൽ കൂടുതൽ ഉപരോധം ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പു നൽകി. വൈറ്റ്ഹൗസിൽ ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ െജ ഇന്നുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷമായിരുന്നു ട്രംപിെൻറ പ്രസ്താവന.
ദക്ഷിണ കൊറിയയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കുമെന്നും എന്നാൽ, ഉത്തര കൊറിയയുമായി നയതന്ത്രബന്ധത്തിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തര കൊറിയയോട് മുൻഗാമികളെ അപേക്ഷിച്ച് അൽപം അയവുള്ള സമീപനമാണ് മൂണിെൻറത്. ആണവ പരീക്ഷണങ്ങൾ ഉപേക്ഷിക്കാൻ തയാറാണെങ്കിൽ അവരുമായി സമാധാന കരാറിൽ ഒപ്പുവെക്കാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
എന്നാൽ, കൊറിയൻ അതിർത്തിയിൽ വിന്യസിച്ച അമേരിക്കൻ സൈനികരെ പിൻവലിക്കണമെന്നാണ് ഉത്തര കൊറിയയുടെ ആവശ്യം. 30,000 യു.എസ് സൈനികരാണ് മേഖലയിലുള്ളത്.
പ്രകോപനം തുടർന്നാൽ യു.എസ് സൈനിക നടപടിക്കൊരുങ്ങുമെന്നും അതിെൻറ ആഘാതം പ്രതീക്ഷിക്കുന്നതിനും അപ്പുറമാണെന്നും നേരത്തേ യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസും ഉത്തര കൊറിയക്ക് മുന്നറിയിപ്പു നൽകിയിരുന്നു. കഴിഞ്ഞ ദിവസം ഉത്തര കൊറിയക്ക് സഹായം നൽകുന്നുവെന്നാരോപിച്ച് ചൈനീസ് ബാങ്കിനെതിരെ യു.എസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.