വെനിസ്വേല കൊളംബിയൻ അതിർത്തിയും അടച്ചു
text_fieldsകറാക്കസ്: യു.എസ് മധ്യസ്ഥതയിലുള്ള അന്താരാഷ്ട്ര സഹായം വെനിസ്വേലയിലെത്തുന്നത് ത ടയാൻ പ്രസിഡൻറ് നികളസ് മദൂറോ കൊളംബിയൻ അതിർത്തി അടച്ചു. അതിർത്തി അടക്കുന്നതി നെതിരെ പ്രതിഷേധിച്ചവർക്കു േനരെയുണ്ടായ പൊലീസ് വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെ ട്ടു. ഏഴു പേർക്ക് പരിേക്കറ്റിട്ടുമുണ്ട്.
അതിർത്തി അടക്കാനെത്തിയ സൈന്യത്തെ പ്രതിഷേധക്കാർ തടയാൻ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രക്ഷോഭകരെ മാരകമായി അടിച്ചമർത്തുന്നതിനെതിരെ യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ് രംഗത്തുവന്നിരുന്നു. കഴിഞ്ഞദിവസം ബ്രസീലുമായി പങ്കിടുന്ന അതിർത്തിയും വെനിസ്വേല അടച്ചിരുന്നു. തുടർന്ന് മരുന്നും ഭക്ഷ്യവസ്തുക്കളുമുൾപ്പെടെ 200 ടൺ സാധനങ്ങൾ അതിർത്തിയിൽ കെട്ടിക്കിടക്കുകയാണെന്ന് ബ്രസീൽ സർക്കാർ അറിയിച്ചു. അതിർത്തികൾ അടച്ച സാഹചര്യത്തിലും രാജ്യത്തേക്ക് സഹായമെത്തിക്കാൻ ശ്രമം തുടരുകയാണ് പ്രതിപക്ഷം. അതേസമയം, വെനസ്വേലയിലേക്ക് നിര്‍ബന്ധിച്ച് സഹായം എത്തിക്കേണ്ട ആവശ്യമില്ലെന്ന് മദൂറോയെ പിന്തുണക്കുന്ന ചൈനയും പ്രതികരിച്ചു.
അതിനിടെ, പ്രസിഡൻറിനെ അനുകൂലിച്ചും പ്രതികൂലിച്ചും കഴിഞ്ഞദിവസം രണ്ട് സംഗീത നിശകള്‍ നടന്നു.പ്രതിപക്ഷ നേതാവ് വാൻ ഗൊയ്ദോയെ അനുകൂലിക്കുന്ന പരിപാടി നടന്നത് കൊളംബിയന്‍ അതിർത്തിയിലായിരുന്നു. ബ്രിട്ടീഷ് വ്യവസായി സര് റിച്ചാര്‍ഡ് ബ്രാന്‍സണാണ് വെനിസ്വേല എയ്ഡ് ലൈവ് കണ്‍സേര്‍ട്ട് എന്ന പരിപാടിക്ക് നേതൃത്വം നല്‍കിയത്. പരിപാടിയില്‍നിന്നു ലഭിക്കുന്ന പണം ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ ഉപയോഗിക്കാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.