വെനിസ്വേലയിൽനിന്ന് പലായനം ചെയ്തത് 30 ലക്ഷം പേർ
text_fieldsകറാക്കസ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ വെനിസ്വേലയിൽനിന്ന് കൂട്ടപ്പലായനം തുടരുന്നു. 2015 മുതല്‍ ഇതുവരെ 30 ലക്ഷം ആളുകളാണ് നാടുവിട്ടതെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി. പ്രതിദിനം12 ആളുകള്‍ നാടുവിടുന്നു എന്നാണ് കണക്കുകള്‍. ഭക്ഷണം, ക്ഷാമം, വിലക്കയറ്റം, രാജ്യത്ത് വർധിക്കുന്ന അക്രമസംഭവങ്ങള്‍ എന്നിവയാണ് കൂട്ടപ്പലായനത്തിന് കാരണം.
വെനിേസ്വലയിലെ നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ അന്താരാഷ്ട്ര ഇടപെടല്‍ വേണമെന്ന് യു.എന്‍ ഹൈ കമീഷണര്‍ വില്യം സ്പ്ലിന്‍ഡര്‍ പറഞ്ഞു. അയല്‍രാജ്യങ്ങളായ കൊളംബിയ, പെറു, എന്നിവിടങ്ങളിലേക്കാണ് കൂടുതൽ ജനങ്ങളും പോവുന്നത്. കൊളംബിയയിലേക്കു മാത്രം ദിവസേന 3000 ആളുകള്‍ എത്തുന്നതായും യു.എന്‍ പറയുന്നു.
എന്നാല്‍ യുഎന്‍ റിപ്പോർട്ട് വെനിസ്വേലൻ പ്രസിഡൻറ് നികളസ് മദൂറോ നിഷേധിച്ചു. കള്ളക്കടത്ത് തടയാൻ നോട്ടുനിരോധനം നടപ്പാക്കിയതോടെയാണ് വെനിേസ്വലയുടെ സാമ്പത്തിക ഭദ്രതയുടെ നടുവൊടിഞ്ഞത്. 2018 ആഗസ്റ്റില്‍ മിനിമം ശമ്പളം 30,000 ശതമാനമായി വര്‍ധിപ്പിച്ചെങ്കിലും കാര്യമുണ്ടായില്ല. ആസൂത്രണമില്ലാത്ത ഭരണ സംവിധാനമാണ് വെനിസ്വേലയെ തകര്ത്തതെന്ന്് യു.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.