വെനിസ്വേല നോട്ട് പിൻവലിക്കൽ തീരുമാനം മരവിപ്പിച്ചു
text_fieldsകാറക്കസ്: ലാറ്റിൻ അമേരിക്കൻ രാജ്യമായ വെനിസ്വേല നോട്ട് പിൻവലിക്കൽ തീരുമാനം മരവിപ്പിച്ചു. ജനുവരി രണ്ട് വരെ തീരുമാനം നടപ്പിലാക്കിെലന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ. ഇന്ത്യ നടപ്പിലാക്കിയ നോട്ട് പിൻവലിക്കൽ തീരുമാനത്തിന് സമാനമായി വെനിസ്വേല അവരുടെ 100 ബൊളിവർ നോട്ട് പിൻവലിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു.
രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന സമയത്ത് പ്രസിഡൻറ് നിക്കോളസ് മഡുറോ നോട്ട് പിൻവലിക്കൽ തീരുമാനം മരവിപ്പിക്കുന്ന വിവരം പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഫലമായി പുതിയ 500 ബൊളിവറിെൻറ നോട്ട് അച്ചടിക്കാൻ കഴിഞ്ഞില്ലെന്നും ഇതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നും അദ്ദേഹം വിശദീകരിച്ചു.
നോട്ട് പിൻവലിക്കിലിെൻറ ഫലമായി നിരവധി ദിവസങ്ങളിലായി വെനിസ്വേലൻ പൗരൻമാർ പഴയ നോട്ടുകൾ മാറ്റി വാങ്ങുന്നതിനായി ക്യൂവിലായിരുന്നു. തീരുമാനത്തിന് ശേഷം രാജ്യത്തെ വ്യാപര സ്ഥാപനങ്ങളെല്ലാം അടഞ്ഞു കിടക്കുകയാണ്. പലർക്കും ഭക്ഷണം ലഭിക്കാത്ത സാഹചര്യം പോലുമുണ്ടായി. ഇതിെൻറ ഫലമായി പല സ്ഥലങ്ങളിൽ കലാപത്തിന് വഴിവെച്ചു. ഇൗ സാഹചര്യത്തിലാണ് നോട്ട് പിൻവലിക്കൽ തീരുമാനം വെനിസ്വേല നീട്ടിയതെന്നാണ് സൂചന.
വെനിസ്വേലയിൽ കള്ളക്കടത്ത് വ്യാപകമാവുകയും പണപ്പെരുപ്പ നിരക്കിൽ വൻ വർധന ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിെൻറ പശ്ചാത്തലത്തിലാണ് കറൻസി പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.