ഡ്രോൺ ആക്രമണത്തിൽ നിന്ന് വെനസ്വേലൻ പ്രസിഡൻറ് തലനാരിഴക്ക് രക്ഷപ്പെട്ടു
text_fieldsകറാക്കസ്: വെനിേസ്വലൻ പ്രസിഡൻറ് നികളസ് മദൂറോ പെങ്കടുത്ത സൈനികച്ചടങ്ങിെൻറ വേദിക്ക് സമീപം ഡ്രോൺ ആക്രമണം. പ്രസിഡൻറ് സംസാരിക്കവെയാണ് ഏറെ അകെലയല്ലാത്ത ഭാഗത്ത് സ്ഫോടനമുണ്ടായത്. മദൂറോ പരിക്കേൽകാതെ രക്ഷപ്പെട്ടു. തുടർ ആക്രമണങ്ങളുണ്ടാകുമെന്ന ഭീതിയിൽ ചടങ്ങിൽ പെങ്കടുത്ത സൈനികർ ചിതറിയോടി. ഏഴു സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്.
സംസാരിക്കുന്നതിനിടെ സ്ഫോടന ശബ്ദം കേട്ട് ഞെട്ടിയ മദൂറോയെ ഉടൻ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. തന്നെ ലക്ഷ്യം വെച്ച് നടന്ന വധശ്രമമാണുണ്ടായതെന്ന് പിന്നീട് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. കൊളംബിയൻ പ്രസിഡൻറ് ജുവാൻ മാനുവൽ സാേൻറാസുമായി ബന്ധമുള്ള വലതുപക്ഷ വിമതരാണ് ആക്രമണത്തിന് പിന്നിലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, കൊളംബിയ ആരോപണം നിഷേധിച്ചു.
ആക്രമണത്തിന് പിന്നിൽ തങ്ങളാണെന്ന പ്രചാരണം യുക്തിക്ക് നിരക്കാത്തതാണെന്ന് കൊളംബിയൻ സർക്കാർ വൃത്തങ്ങൾ പ്രസ്താവനയിൽ പറഞ്ഞു. പ്രാഥമികാന്വേഷണത്തിൽ ആക്രമികൾക്ക് അയൽ രാജ്യമായ കൊളംബിയയിൽനിന്നും യു.എസ് സ്റ്റേറ്റായ ഫ്ലോറിഡയിൽനിന്നും സഹായം ലഭിച്ചതായി സൂചനയുണ്ട്. ഇവിടങ്ങളിൽ കഴിയുന്ന വെനിേസ്വലൻ വിമതരാണ് ആക്രമണത്തിന് പിന്നിലെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം.
തലസ്ഥാന നഗരിയായ കറാക്കസിൽ നാഷനൽ ഗാർഡിെൻറ 81ാം വാർഷികാഘോഷ ചടങ്ങിൽ സംസാരിക്കവെയാണ് ആക്രമണമുണ്ടായത്. സംഭവത്തിന് തൊട്ടുടനെ നാഷനൽ മൂവ്മെൻറ് ഒാഫ് സോൽജിയേഴ്സ് എന്ന സംഘടന സമൂഹമാധ്യമങ്ങളിൽ ആക്രമണത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തുവന്നിട്ടുണ്ട്. രണ്ട് ഡ്രോണുകൾ വേദിക്ക് മുകളിലൂടെ പറത്താനാണ് ഉദ്ദേശിച്ചതെന്നും എന്നാൽ, സൈന്യം വെടിവെച്ചിടുകയായിരുന്നെന്നും ഇവരുടെ പ്രസ്താവനയിൽ പറയുന്നു. 2014ൽ പ്രവർത്തനമാരംഭിച്ച സംഘടന രാജ്യത്ത് മുമ്പ് ആക്രമണങ്ങളൊന്നും നടത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്.
മദൂറോയുടെ പ്രസംഗം ടെലിവിഷനിൽ തൽസമയം പ്രക്ഷേപണം ചെയ്യവെയാണ് ആക്രമണമുണ്ടായത്. പ്രസിഡൻറിെൻറ ഭാര്യയും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും ഇൗ സമയം വേദിയിലുണ്ടായിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ച് മദൂറോ വീണ്ടും അധികാരമേറ്റ ശേഷം രാജ്യത്ത് സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടിട്ടുണ്ട്. ഇതിെൻറ മറവിൽ സർക്കാറിനെ അട്ടിമറിക്കാൻ നീക്കമുണ്ടെന്ന് പ്രസിഡൻറ് ആരോപണമുന്നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.