നാല് മാസത്തിന് ശേഷം കൊളംബിയൻ അതിർത്തി തുറന്ന് വെനസ്വേല
text_fieldsകാരക്കാസ്: നാല് മാസത്തിന് ശേഷം കൊളംബിയൻ അതിർത്തി തുറന്ന് വെനസ്വേല. ഇതോടെ ഭക്ഷണത്തിനും മരുന്നുകൾക്കുമാ യി വെനസ്വേലൻ ജനത വീണ്ടും കൊളംബിയയെ ആശ്രയിച്ച് തുടങ്ങി. കഴിഞ്ഞ ദിവസമാണ് പ്രസിഡൻറ് നിക്കോളാസ് മദുറോ അത ിർത്തി വീണ്ടും തുറന്ന് കൊടുക്കാൻ ഉത്തരവിട്ടത്.
അതിർത്തി തുറന്നതിന് പിന്നാലെ കൊളംബിയയിലേക്ക് പോകാ ൻ വെനസ്വേലൻ പൗരൻമാരുടെ നീണ്ട നിരയാണ് അനുഭവപ്പെട്ടത്. പലരും കുട്ടികളുമായാണ് അതിർത്തി കടക്കാൻ എത്തിയത്. ജനങ്ങളെ സഹായിക്കാനായി വെനസ്വേലൻ പൊലീസും രംഗത്തുണ്ടായിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയാണ് വിദേശരാജ്യങ്ങളുമായുള്ള അതിർത്തികൾ വെനസ്വേല അടച്ചത്. പ്രതിപക്ഷം വിദേശത്ത് നിന്ന് ഭക്ഷണവും മരുന്നുകളും എത്തിക്കാനുള്ള സാധ്യത മുന്നിൽകണ്ടായിരുന്നു നടപടി.
കഴിഞ്ഞ ജനുവരിയിൽ വെനസ്വേലൻ പ്രതിപക്ഷ നേതാവ് ജുവാൻ ഗുയ്ഡോ പ്രസിഡൻറാണെന്ന് സ്വയം പ്രഖ്യാപിച്ചതോടെയാണ് രാജ്യത്ത് പ്രതിസന്ധികൾക്ക് തുടക്കമായത്. ഇത് അംഗീകരിക്കാൻ മദുറോ തയാറായില്ല. തുടർന്ന് രാജ്യത്തിൻെറ അതിർത്തികൾ അടക്കുകയായിരുന്നു. മെയ് മാസത്തിൽ ചില രാജ്യങ്ങളിലേക്കുള്ള അതിർത്തികൾ വെനസ്വേല തുറന്ന് കൊടുത്തെങ്കിലും കൊളംബിയൻ അതിർത്തി തുറന്നിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.