വെനിേസ്വലയിൽ ‘കോടതി അട്ടിമറി’; നടപടി പുനഃപരിശോധിക്കണമെന്ന് സർക്കാർ
text_fieldsകറാക്കസ്: വെനിേസ്വലയിൽ നിയമനിർമാണസഭയായ കോൺഗ്രസിെൻറ അധികാരങ്ങൾ കോടതി എടുത്തുകളഞ്ഞു. വിമർശകർ അട്ടിമറിയെന്ന് വിശേഷിപ്പിച്ച നടപടിയിൽ രാജ്യത്ത് ഭരണ-പ്രതിപക്ഷ കക്ഷികളിൽനിന്ന് കടുത്ത പ്രതിഷേധം രൂപപ്പെട്ടിരിക്കയാണ്. അതിനിടെ, സർക്കാർ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.
നേരേത്ത കോടതിയും നിയമസഭയും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചതായി പ്രസിഡൻറ് നികളസ് മദൂറോ അറിയിച്ചിരുന്നു. എന്നാൽ, ഇൗ പ്രഖ്യാപനം പ്രതിപക്ഷം തള്ളുകയും തലസ്ഥാന നഗരിയിൽ കൂടുതൽ ശക്തമായ പ്രതിഷേധത്തിന് ആഹ്വാനംചെയ്തിരിക്കുകയുമാണ്.
കഴിഞ്ഞ ബുധനാഴ്ച നടത്തിയ വിധിപ്രസ്താവത്തിലൂടെയാണ് കോടതി കോൺഗ്രസിെൻറ അധികാരങ്ങൾ പിടിച്ചെടുത്തത്. സംഭവത്തെ അന്താരാഷ്ട്ര ഏജൻസികളടക്കം അപലപിച്ചിരുന്നു. വെനിേസ്വലയിലെ ജനാധിപത്യത്തിന് തിരിച്ചടിയാണിതെന്നും ഇവർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, സാമ്പത്തികപ്രശ്നങ്ങളിലൂ
ടെ കടന്നുപോകുന്ന രാജ്യത്തിെൻറ രാഷ്ട്രീയ രംഗംകൂടി പുതിയ നടപടിയിലൂടെ വഷളായിരിക്കയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.