വെനിസ്വേലയിലെ രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കണമെന്ന് യു.എൻ
text_fieldsകറാക്കസ്: ജയിലിലടച്ച രാഷ്ട്രീയ എതിരാളികളെ വെനിസ്വേലൻ സർക്കാർ മോചിപ്പിക്കണ മെന്ന് യു.എൻ മനുഷ്യാവകാശ ഹൈകമീഷണർ മിഷേൽ ബാഷ്ലറ്റ് ആവശ്യപ്പെട്ടു. വെനിസ്വേലയി ൽ നടക്കുന്നത് ക്രൂരമായ മനുഷ്യാവകാശലംഘനങ്ങളാളെന്നും അവർപറഞ്ഞു.
പ്രസിഡൻറ് നികളസ് മദൂറോയുടെ ക്ഷണമനുസരിച്ചാണ് ബാഷ്ലറ്റ് വെനിസ്വേലയിലെത്തിയത്. തടവുകാരുടെയും 2017ൽ മദൂറോ സർക്കാറിനെതിരായ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടവരുടെയും ബന്ധുക്കളുമായും അവർ കൂടിക്കാഴ്ച നടത്തി. സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിെച്ചന്നാരോപിച്ചാണ് മിക്കവരെയും തടവിലിട്ടിരിക്കുന്നതെന്ന് ഭൂരിഭാഗം പേരും വെളിപ്പെടുത്തി.
സർക്കാറിനെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് 715 പേരെയാണ് തടവിലിട്ടിരിക്കുന്നത്. വെനിസ്വേലക്കെതിരെ യു.എസ് ഉപരോധം ചുമത്തിയതിനെയും അവർ വിമർശിച്ചു. മുൻ ചിലി പ്രസിഡൻറ് കൂടിയായ ബാഷ്ലറ്റിെൻറ ശിപാർശയെ ഗൗരവമായി കാണുെന്നന്ന് മദൂറോ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.