വെനിസ്വേലൻ സൈന്യത്തെ കൂറുമാറ്റാൻ യു.എസ്; ലക്ഷ്യം അട്ടിമറി
text_fieldsവാഷിങ്ടൺ: ലാറ്റിനമേരിക്കൻ രാജ്യമായ വെനിസ്വേലയിൽ പ്രസിഡൻറ് നികളസ് മദൂറോയ െ അട്ടിമറിക്കാൻ സൈന്യത്തെ കൂറുമാറ്റാൻ യു.എസ് നീക്കം. സ്ഥാനമൊഴിയാൻ സമ്മർദം ചെലുത്ത ുന്നതിനായി മദൂറോ സർക്കാറിനെതിരെ കൂടുതൽ ഉപരോധങ്ങളുടെ പണിപ്പുരയിലാണെന്നും മു തിർന്ന വൈറ്റ്ഹൗസ് വക്താവ് പറഞ്ഞു.
വെനിസ്വേലയിലെ സൈനിക നേതൃത്വവുമായി നേരിട്ട ് ചർച്ച നടത്തിയാണ് യു.എസ് പ്രതിപക്ഷത്തേക്ക് കൂറുമാറാൻ ആവശ്യപ്പെട്ടത്. നേരത്തേ രണ്ടു സൈനിക മേധാവികൾ പ്രതിപക്ഷ നേതാവ് യുവാൻ ഗയ്ദോക്ക് പരസ്യമായി പിന്തുണ പ്രഖ ്യാപിച്ചിരുന്നു. സൈന്യത്തെ ചാക്കിട്ടുപിടിക്കുന്നതോടെ മദൂറോയെ പുറത്താക്കാമെന്നാണ് യു.എസിെൻറ കണക്കുകൂട്ടൽ. സൈന്യത്തിലെ ഭൂരിഭാഗം അംഗങ്ങളും ഇപ്പോഴും മദൂറോയോട് കൂറുപുലർത്തുന്നവരാണ്.
പ്രതിപക്ഷത്തേക്കു കൂറുമാറിയാൽ തങ്ങൾക്കെതിരെ മദൂറോ ഭരണകൂടം സ്വീകരിക്കുന്ന ശിക്ഷാനടപടികളെ കുറിച്ച് ബോധ്യമുള്ളവർ യു.എസിെൻറ വാഗ്ദാനത്തിൽ വീണിട്ടില്ല.
കൂടുതൽ മെച്ചപ്പെട്ട വാഗ്ദാനങ്ങളുമായി സമീപിച്ചാൽ മാത്രമേ അവർക്ക് ധൈര്യം വരുകയുള്ളൂവെന്നാണ് അമേരിക്കയിലെ ചിന്തകരിലൊരാളായ എറിക് ഫ്രാൻസ് വർത് അഭിപ്രായപ്പെടുന്നത്.
അതിനിടെ, രാജ്യത്തിനു പുറത്ത് മദൂറോ പൂഴ്ത്തിവെച്ച സമ്പത്തിെൻറ ഉറവിടം വെളിച്ചത്താക്കാൻ യൂറോപ്യൻ സഖ്യരാജ്യങ്ങളുടെ സഹായം തേടിയിരിക്കയാണ് യു.എസ്. യു.എസിനൊപ്പം േചർന്ന് ഗയ്ദോയെ പിന്തുണക്കാൻ നിരവധി യൂറോപ്യൻ രാജ്യങ്ങൾ രംഗത്തുവന്നിട്ടുണ്ട്.
അതിനിടെ, അന്താരാഷ്ട്ര പിന്തുണയോടെയുള്ള സമാധാനപരമായ ചർച്ചകളിലൂടെ വെനിസ്വേലയിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. ബ്രിട്ടൻ, ജർമനി, ഫ്രാൻസ്, സ്പെയിൻ തുടങ്ങി 20 യൂറോപ്യൻ രാജ്യങ്ങൾ വെനിസ്വേലൻ വിഷയത്തിൽ യു.എസിനൊപ്പമാണ്.
യു.എസിെൻറയും യൂറോപ്യൻ സഖ്യരാജ്യങ്ങളുടെയും കടുംപിടിത്തത്തിനു പകരം, മിതവാദത്തിലൂന്നിയുള്ള പരിഹാരമാർഗങ്ങളാണ് ലാറ്റിനമേരിക്കൻ രാജ്യങ്ങൾ തേടുന്നത്. ഭരണ-പ്രതിപക്ഷ ചർച്ച, െപാതുതെരഞ്ഞെടുപ്പ് എന്നിവയാണ് അവർ മുന്നോട്ടുവെക്കുന്ന പരിഹാരമാർഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.