സാമ്പത്തിക തകര്‍ച്ച: വെനിസ്വേലയില്‍ ആരോഗ്യ മേഖല പ്രതിസന്ധിയില്‍
text_fieldsകറാക്കസ്: ആരോഗ്യ മേഖലയിലെ അമ്പരപ്പിക്കുന്ന നേട്ടം ക്യൂബ, ബൊളീവിയ, വെനിസ്വേല തുടങ്ങിയ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ യശസ്സിന്‍െറ മുഖമുദ്രയായിരുന്നു. എന്നാല്‍, സാമ്പത്തിക രംഗത്തുണ്ടായ തിരിച്ചടികള്‍ വര്‍ത്തമാനഘട്ടത്തില്‍ വെനിസ്വേലയുടെ ആരോഗ്യ- വൈദ്യശാസ്ത്രമേഖലയെ ഏറെ തകിടം മറിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിസ്സാര രോഗങ്ങള്‍ക്കുപോലും മരുന്ന് കിട്ടാത്ത അവസ്ഥ.
ഒരു കാലത്ത് നിയന്ത്രണ വിധേയമാക്കിയെന്ന് അവകാശപ്പെട്ടിരുന്ന ‘ഡിഫ്തീരിയ’ ഉള്‍പ്പെടെ രോഗങ്ങള്‍ രാജ്യത്ത് തിരികെ എത്താനും തുടങ്ങി. ‘രാജ്യം മുന്‍ നൂറ്റാണ്ടിലേക്ക് മടങ്ങിയ പ്രതീതിയാണിപ്പോള്‍’ എന്നാണ് പ്രഗല്‍ഭ ഡോക്ടര്‍ മരിയ ഗോണ്‍സാലസ് ആരോഗ്യ പ്രതിസന്ധിയെ വിലയിരുത്തുന്നത്.
ദശകങ്ങള്‍കൊണ്ട് കൈവരിച്ച നേട്ടങ്ങള്‍ അട്ടിമറിക്കുംവിധം മരുന്നുക്ഷാമവും ഭക്ഷ്യക്ഷാമവും രൂക്ഷമാണ് വെനിസ്വേലയില്‍. ആരോഗ്യ ശുചീകരണ സാമഗ്രികളും പലേടത്തും കിട്ടാക്കനിയായി മാറി.
ആരോഗ്യ നിലവാരത്തിന്‍െറ പ്രധാന സൂചികയായിരുന്ന മാതൃമരണ നിരക്ക് ഇതിനകം ഇരട്ടിയായി വര്‍ധിച്ചതായി ഒൗദ്യോഗിക വൃത്തങ്ങള്‍ സമ്മതിക്കുന്നു. പോയവര്‍ഷം മാതൃമരണ നിരക്ക് അഞ്ചു മടങ്ങായി എന്നാണ് പ്രതിപക്ഷത്തിന്‍െറ ആരോപണം. ശിശുമരണ നിരക്കിലും വന്‍ കുതിച്ചുചാട്ടം അനുഭവപ്പെടുന്നു. രാജ്യത്തെ മിക്ക ആശുപത്രികളും ഓപറേഷന്‍ തിയറ്ററുകളും അടച്ചുപൂട്ടുന്ന പ്രവണതയാണ് മറ്റൊരു ഭീഷണി. ഇപ്പോള്‍ പ്രവര്‍ത്തനസജ്ജമായ ആശുപത്രികളുടെ എണ്ണം 10 ശതമാനം മാത്രമാണ്. 76 ശതമാനം ആശുപത്രികളും ഒൗഷധക്കമ്മി, ശസ്ത്രക്രിയ ഉപകരണങ്ങളുടെ കമ്മി എന്നിവ നേരിടുന്നു.
അത്യാഹിത വിഭാഗത്തില്‍പോലും രോഗികള്‍ ബെഡ് കിട്ടാതെ തറയില്‍ കിടക്കാന്‍ നിര്‍ബന്ധിതരാകുന്നു. ശസ്ത്രക്രിയകള്‍ക്കുവേണ്ടി ആറുമാസം വരെ രോഗികള്‍ക്ക് കാത്തിരിക്കേണ്ട ദുരവസ്ഥയാണ് മറ്റൊന്ന്. അത്യാവശ്യ മരുന്നുകളുടെ ദൗര്‍ലഭ്യം ജനങ്ങളെ രോഷാകുലരാക്കുന്നു. ഇതിനെതിരായ പ്രകടനങ്ങള്‍ തലസ്ഥാനമായ കറാക്കസിലും മറ്റും പതിവാണ്. പരിചയസമ്പന്നരായ ഡോക്ടര്‍മാര്‍ക്കുപോലും വേണ്ടത്ര ശമ്പളം നല്‍കാത്ത സര്‍ക്കാര്‍ നയവും പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിക്കുന്നു. ഇത് സ്വകാര്യ പ്രാക്ടിസിനു ഡോക്ടര്‍മാരെ നിര്‍ബന്ധിതരാക്കുന്നുമുണ്ട്.
പല ഡോക്ടര്‍മാരും മരുപ്പച്ച തേടി വിദേശങ്ങളില്‍ ചേക്കേറാന്‍ തുടങ്ങി. 9000ത്തോളം ഭിഷഗ്വരന്മാര്‍ ഇതിനകം വിദേശങ്ങളിലേക്ക് കുടിയേറിയതായാണ് കണക്ക്. ഈ മസ്തിഷ്ക ചോര്‍ച്ച കൂടുതല്‍ ഊര്‍ജിതമായേക്കുമെന്ന ആശങ്കയിലാണ് ആരോഗ്യ കേന്ദ്രങ്ങള്‍.
വേണ്ടത്ര ജീവനക്കാരില്ലാതെ പ്രയാസപ്പെടുന്ന ആശുപത്രികള്‍ക്ക് ഈ പ്രവണത വലിയ ആഘാതമാകും.
വെനിസ്വേലയില്‍ ആരോഗ്യ മേഖല പ്രതിസന്ധിയില്‍
കറാക്കസ്: ആരോഗ്യ മേഖലയിലെ അമ്പരപ്പിക്കുന്ന നേട്ടം
ക്യൂബ, ബൊളീവിയ, വെനിസ്വേല തുടങ്ങിയ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ യശസ്സിന്‍െറ മുഖമുദ്രയായിരുന്നു. എന്നാല്‍, സാമ്പത്തിക രംഗത്തുണ്ടായ തിരിച്ചടികള്‍ വര്‍ത്തമാനഘട്ടത്തില്‍ വെനിസ്വേലയുടെ ആരോഗ്യ- വൈദ്യശാസ്ത്രമേഖലയെ ഏറെ തകിടം മറിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിസ്സാര രോഗങ്ങള്‍ക്കുപോലും മരുന്ന് കിട്ടാത്ത അവസ്ഥ.
ഒരു കാലത്ത് നിയന്ത്രണ വിധേയമാക്കിയെന്ന് അവകാശപ്പെട്ടിരുന്ന ‘ഡിഫ്തീരിയ’ ഉള്‍പ്പെടെ രോഗങ്ങള്‍ രാജ്യത്ത് തിരികെ എത്താനും തുടങ്ങി. ‘രാജ്യം മുന്‍ നൂറ്റാണ്ടിലേക്ക് മടങ്ങിയ പ്രതീതിയാണിപ്പോള്‍’ എന്നാണ് പ്രഗല്‍ഭ ഡോക്ടര്‍ മരിയ ഗോണ്‍സാലസ് ആരോഗ്യ പ്രതിസന്ധിയെ വിലയിരുത്തുന്നത്.
ദശകങ്ങള്‍കൊണ്ട് കൈവരിച്ച നേട്ടങ്ങള്‍ അട്ടിമറിക്കുംവിധം മരുന്നുക്ഷാമവും ഭക്ഷ്യക്ഷാമവും രൂക്ഷമാണ് വെനിസ്വേലയില്‍. ആരോഗ്യ ശുചീകരണ സാമഗ്രികളും പലേടത്തും കിട്ടാക്കനിയായി മാറി.
ആരോഗ്യ നിലവാരത്തിന്‍െറ പ്രധാന സൂചികയായിരുന്ന മാതൃമരണ നിരക്ക് ഇതിനകം ഇരട്ടിയായി വര്‍ധിച്ചതായി ഒൗദ്യോഗിക വൃത്തങ്ങള്‍ സമ്മതിക്കുന്നു. പോയവര്‍ഷം മാതൃമരണ നിരക്ക് അഞ്ചു മടങ്ങായി എന്നാണ് പ്രതിപക്ഷത്തിന്‍െറ ആരോപണം. ശിശുമരണ നിരക്കിലും വന്‍ കുതിച്ചുചാട്ടം അനുഭവപ്പെടുന്നു. രാജ്യത്തെ മിക്ക ആശുപത്രികളും ഓപറേഷന്‍ തിയറ്ററുകളും അടച്ചുപൂട്ടുന്ന പ്രവണതയാണ് മറ്റൊരു ഭീഷണി. ഇപ്പോള്‍ പ്രവര്‍ത്തനസജ്ജമായ ആശുപത്രികളുടെ എണ്ണം 10 ശതമാനം മാത്രമാണ്. 76 ശതമാനം ആശുപത്രികളും ഒൗഷധക്കമ്മി, ശസ്ത്രക്രിയ ഉപകരണങ്ങളുടെ കമ്മി എന്നിവ നേരിടുന്നു.
അത്യാഹിത വിഭാഗത്തില്‍പോലും രോഗികള്‍ ബെഡ് കിട്ടാതെ തറയില്‍ കിടക്കാന്‍ നിര്‍ബന്ധിതരാകുന്നു. ശസ്ത്രക്രിയകള്‍ക്കുവേണ്ടി ആറുമാസം വരെ രോഗികള്‍ക്ക് കാത്തിരിക്കേണ്ട ദുരവസ്ഥയാണ് മറ്റൊന്ന്. അത്യാവശ്യ മരുന്നുകളുടെ ദൗര്‍ലഭ്യം ജനങ്ങളെ രോഷാകുലരാക്കുന്നു. ഇതിനെതിരായ പ്രകടനങ്ങള്‍ തലസ്ഥാനമായ കറാക്കസിലും മറ്റും പതിവാണ്. പരിചയസമ്പന്നരായ ഡോക്ടര്‍മാര്‍ക്കുപോലും വേണ്ടത്ര ശമ്പളം നല്‍കാത്ത സര്‍ക്കാര്‍ നയവും പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിക്കുന്നു. ഇത് സ്വകാര്യ പ്രാക്ടിസിനു ഡോക്ടര്‍മാരെ നിര്‍ബന്ധിതരാക്കുന്നുമുണ്ട്.
പല ഡോക്ടര്‍മാരും മരുപ്പച്ച തേടി വിദേശങ്ങളില്‍ ചേക്കേറാന്‍ തുടങ്ങി. 9000ത്തോളം ഭിഷഗ്വരന്മാര്‍ ഇതിനകം വിദേശങ്ങളിലേക്ക് കുടിയേറിയതായാണ് കണക്ക്. ഈ മസ്തിഷ്ക ചോര്‍ച്ച കൂടുതല്‍ ഊര്‍ജിതമായേക്കുമെന്ന ആശങ്കയിലാണ് ആരോഗ്യ കേന്ദ്രങ്ങള്‍.
വേണ്ടത്ര ജീവനക്കാരില്ലാതെ പ്രയാസപ്പെടുന്ന ആശുപത്രികള്‍ക്ക് ഈ പ്രവണത വലിയ ആഘാതമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.