വിയറ്റ്നാം യുദ്ധത്തിന് അമ്പതാണ്ട്; ഒാർമകൾ പങ്കുവെച്ച് ദൃക്സാക്ഷി
text_fieldsവാഷിങ്ടൺ: ഒാർമകളിൽ സൂക്ഷിക്കാൻ ഒട്ടും ആഗ്രഹിക്കാത്ത ചിത്രത്തിെൻറ പേരിലാണ് േജാൺ ഒാൽസൺ എന്ന ഫോേട്ടാഗ്രാഫർ അറിയപ്പെട്ടത്. 50 വർഷം മുമ്പ്, അതായത്, ജോണിന് 20 വയസ്സുള്ളപ്പോൾ എടുത്ത ഇൗ ചിത്രം കാണാൻ ഭംഗിയുള്ളതോ ആസ്വാദ്യകരമോ ആയിരുന്നില്ല. വിയറ്റ്നാം യുദ്ധത്തിെൻറ ഭാഗമായി നടന്ന ടെറ്റ് ഒഫൻസിവ് എന്ന കൂട്ടക്കുരുതിയുടെ ചിത്രമായിരുന്നു. 1968 ജനുവരി 30നാണ് ലോകത്തെ നടുക്കിയ യുദ്ധഭീകരത അരങ്ങേറിയത്.
വിയറ്റ്നാമിൽ ടെറ്റ് എന്നാൽ പുതുവർഷമാണ്. പുതുവർഷത്തിൽ നടന്ന ആക്രമണമായതിനാലാണ് ടെറ്റ് ഒഫൻസിവ് എന്നറിയപ്പെടുന്നത്. അര ഡസനോളം വരുന്ന നാവികസേന അംഗങ്ങൾ യുദ്ധ ടാങ്കിെൻറ പുറത്തിരുന്നു വരുന്ന ചിത്രമാണ് ജോൺ അന്ന് പകർത്തിയത്. അതിൽ പരിക്കേറ്റവരെയും പരിക്കേറ്റവരെ സഹായിക്കാൻ ഇരിക്കുന്നവരെയും കാണാം. ചിലരുടെ ൈകയിലും കണ്ണിലും തലയിലുമെല്ലാം ബാൻഡേജ് ചുറ്റിയിരിക്കുന്നതും കാണാം. യുദ്ധടാങ്കിനെ രോഗികളെ കിടത്തിെക്കാണ്ടുപോകുന്ന സ്ട്രെക്ചറായാണ് ഉപയോഗിച്ചിരിക്കുന്നത്.
വിയറ്റ്നാം യുദ്ധത്തിന് അമ്പതാണ്ട് തികയുേമ്പാഴും ആ ദിവസത്തെപ്പറ്റിയും സേനാംഗങ്ങളെയും ദീർഘനിശ്വാസത്തോടെ മാത്രമേ ജോണിന് ഒാർക്കാൻ കഴിയുന്നുള്ളൂ. 1973ൽ അമേരിക്ക യുദ്ധത്തിൽനിന്ന് പിന്മാറുന്നതുവരെയും അതിനുശേഷവുമുള്ള നിരവധി ചിത്രങ്ങളാണ് ജോൺ പിന്നീട് പകർത്തിയത്.
ടെറ്റ് ഒഫൻസിവിൽ ഏകദേശം 60,000 വിയറ്റ്നാം സൈനികരാണ് കൊല്ലപ്പെട്ടത്. അതേസമയം, യുദ്ധത്തിൽ ഏർപ്പെട്ട അമേരിക്കൻ പട്ടാളത്തിന് ആ വർഷം മുഴുവൻ ഇതിെൻറ നാലിലൊന്ന് സൈനികരെ മാത്രമാണ് നഷ്ടമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.