കുടിയേറ്റ വിലക്കിന് കോടതി സ്റ്റേ: പ്രവേശനം നിരോധിച്ച രാജ്യങ്ങളിൽ നിന്ന് യു.എസിലേക്ക് ഒഴുക്ക്
text_fieldsചികാഗോ: കോടതി കുടിയേറ്റ വിലക്ക് നിരോധിച്ചതോടെ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്ന് വിസയുള്ളവർ തിരക്കു പിടിച്ച് അമേരിക്കയിലേക്ക് വിമാനം കയറുന്നു. നിയമപരമായി അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ തങ്ങൾക്ക് ഇനിയൊരു അവസരം ലഭിക്കാൻ ഇടയില്ലെന്ന് കണ്ടാണ് കുടിയേറ്റക്കാർ ധൃതിപിടിച്ച് യാത്ര നടത്തുന്നത്.
ഒരാഴ്ച മുമ്പാണ് ഏഴു മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാെര 90 ദിവസത്തേക്ക് നിേരാധിച്ചുകൊണ്ട് ഡോണാൾഡ് ട്രംപ് ഉത്തരവിറക്കിയത്. ഇതിനെതിരെ വ്യാപക പരാതി ഉയർന്നിരുന്നു. സീറ്റിൽ ഫെഡറൽ കോടതിയിൽ വന്ന പരാതിയെ തുടർന്ന് വിലക്കിന് രാജ്യത്താകമാനം സ്റ്റേ നൽകിയിരുന്നു. സ്േറ്റക്കെതിരെ ഭരണകൂടം അപ്പീൽ നൽകിയിട്ടുണ്ട്. അപ്പീലിൽ എന്തെങ്കിലും നടപടി ആകും മുമ്പ് അമേരിക്കയിൽ ചേക്കേറാനുള്ള തിരക്കിലാണ് കുടിേയറ്റക്കാർ.
വിദ്യാർഥികളുൾപ്പെെടയാണ് കുടിയേറ്റ നിരോധനത്തോെട അമേരിക്കയിലേക്ക് എത്താനാകാെത ബുദ്ധിമുട്ടിയിരുന്നത്. 60,000ഒാളം വിസ റദ്ദാക്കുകയും ചെയ്തിരുന്നു. വിസ റദ്ദാക്കപ്പെട്ടവർ വീണ്ടും പണമടച്ച് വിസ പുതുക്കയാണ് മടങ്ങി എത്തുന്നത്. മിഷിഗണിലെ ദർബണിൽ പ്രവർത്തിക്കുന്ന അറബ് അമേരിക്കൻ സിവിൽ റൈറ്റ്സ് ലീഗ് ഇടെപട്ട് വിസയുള്ളവരെ പെെട്ടന്ന് തന്നെ അമേരിക്കയിലെത്തിക്കാനുള്ള നടപടിയും നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.