വാൾസ്ട്രീറ്റ് ജേണൽ ഏഷ്യയിലെയും യൂറോപ്പിലെയും അച്ചടി എഡിഷൻ പൂട്ടുന്നു
text_fieldsന്യൂയോർക്: ഏഷ്യയിലെയും യൂറോപ്പിലെയും അച്ചടി എഡിഷൻ വാൾസ്ട്രീറ്റ് ജേണൽ നിർത്തുന്നു. എഡിറ്റോറിയൽ പുനർരൂപവത്കരണത്തിെൻറ ഭാഗമായാണ് തീരുമാനം. വരുമാനം കുറഞ്ഞതും എഡിഷനുകൾ പൂട്ടാൻ കാരണമാണ്. യൂറോപ്പിലും ഏഷ്യയിലും 40 ലേറെ വർഷത്തെ പാരമ്പര്യമുണ്ട് വാൾസ്ട്രീറ്റ് ജേണലിന്.
യൂറോപ്പിലെ അച്ചടി എഡിഷൻ ഇന്നലെ അവസാനിപ്പിച്ചു.
ഏഷ്യയിലേത് ഒക്ടോബർ ഏഴിനു പൂട്ടാനാണ് തീരുമാനം. നടപ്പുസാമ്പത്തികവർഷം 64.3 കോടി ഡോളറാണ് പത്രത്തിെൻറ നഷ്ടം. മുൻവർഷം 23.5 കോടി ഡോളർ ലാഭം നേടിയ സ്ഥാനത്താണിത്. 1976ലാണ് വാൾസ്ട്രീറ്റ് ഏഷ്യൻ എഡിഷൻ തുടങ്ങിയത്; യൂറോപ്പിൽ 1983ലും. യു.എസ് എഡിഷനിൽ ഏതാനും നഗരങ്ങളിൽ മാത്രം കുറച്ചു കോപ്പി ലഭിക്കുമെന്ന് പത്രം അറിയിച്ചു. നഷ്ടം സംഭവിച്ചതോടെ ഒാൺലൈൻ രംഗത്തേക്ക് കൂടുതൽ ശ്രദ്ധചെലുത്താൻ പത്രത്തിെൻറ അണിയറപ്രവർത്തകർ തീരുമാനിച്ചിരുന്നു.
ഏഷ്യയിലും യൂറോപ്പിലും ഒാൺലൈൻ രംഗത്ത് വലിയതോതിൽ വായനക്കാരെ ആകർഷിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. ഏഷ്യൻ രാജ്യങ്ങളിൽ ഹോേങ്കാങ് ആണ് പത്രത്തിെൻറ ആസ്ഥാനം. അവിടെ ഒരു കോപ്പിക്ക് 2.20 പൗണ്ട് (192.37രൂപ ) ആണ് വില. ആറുമാസത്തെ ഒാൺലൈൻ വരിസംഖ്യ 82 പൗണ്ടും(7170.98രൂപ ). ഒാൺലൈൻരംഗത്ത് അടുത്തിടെ 3,22,000 വരിക്കാരെ കൂടി ചേർത്തിട്ടുണ്ട്. നിലവിൽ വരിക്കാർ 12.7 ലക്ഷമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.