പ്രമുഖ ഭൗമശാസ്ത്രജ്ഞൻ വാലസ് ബ്രോക്കർ അന്തരിച്ചു
text_fieldsന്യൂയോർക്: മനുഷ്യെൻറ ഇടപെടല്‍ മൂലം ഭൂമിക്ക് സംഭവിക്കുന്ന കാലാവസ്ഥ മാറ്റത്തെ പറ് റി ആദ്യം മുന്നറിയിപ്പ് നല്കിയ പ്രമുഖ ഭൗമശാസ്ത്രജ്ഞൻ വാലസ് സ്മിത്ത് ബ്രോക്കർ അ ന്തരിച്ചു. ന്യൂയോർക്കിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 87 വയസ്സായിരുന്നു. യു.എസിലെ കൊളംബിയ സര്‍വകലാശാലയിലെ എര്‍ത്ത് ആൻറ് എണ്‍വയൺമെൻറൽ വകുപ്പില്‍ പ്രൊഫസറായിരുന്നു. 1975ലാണ് ആഗോള താപനം (ഗ്ലോബൽ വാമിങ്) എന്ന പദം ആദ്യമായി തെൻറ ലേഖനത്തിൽ േബ്രാക്കർ ഉപയോഗിച്ചത്. വർധിച്ചുവരുന്ന കാർബൺഡൈ ഒാക്സൈഡ് വാതകത്തിെൻറ അളവ് അന്തരീക്ഷത്തെ എങ്ങനെ ദോഷകരമായി ബാധിക്കുന്നുവെന്ന് ക്ലൈമറ്റ് ചേഞ്ച്: ആര് വി ഓണ്‍ ദി ബ്രിങ്ക് ഓഫ് എ പ്രൊനൗണ്‍സ്ഡ് ഗ്ലോബല്‍ വാമിങ് എന്ന ലേഖനത്തിൽ വിവരിക്കുന്നുണ്ട്. ഗ്ലോബല്‍ വാമിങ് എന്ന പ്രയോഗം അങ്ങനെയാണ് ശാസ്ത്രപദങ്ങളുടെ കൂട്ടത്തിലെത്തിയത്.
കാലാവസ്ഥാ വ്യതിയാനത്തില്‍ സമുദ്രങ്ങളുടെ പങ്ക് പഠിക്കുന്നതിനാണ് ബ്രോക്കര്‍ അധികവും പരിശ്രമിച്ചത്. ഭൂമിയുടെ ചരിത്രത്തിലുടനീളം കാലാവസ്ഥയുടെ മാറ്റം പഠിക്കാന്‍ അദ്ദേഹം ശ്രമിച്ചു. ആഗോളതാപനത്തിന് കാരണമാകുന്ന ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്താന്‍ 1970കളില്‍ തന്നെ ആവശ്യപ്പെട്ടു. ‘വെറിപിടിച്ച ഒരു വന്യമൃഗത്തെപ്പോലെയാണ് കാലാവസ്ഥാ സംവിധാനം. നമ്മളതിനെ കമ്പിട്ടു കുത്തി പ്രകോപിപ്പിക്കുന്നു’ -ടൈംസിന് മുമ്പ് നല്കിയ അഭിമുഖത്തില്‍ ബ്രോക്കര്‍ പറഞ്ഞു.
സമുദ്രങ്ങള്ക്കടിയിലെ ജലപ്രവാഹങ്ങളെ പരസ്പരം ബന്ധിപ്പിച്ച് മനസിലാക്കാന്‍ സഹായിക്കുന്ന കണ്‍വെയര്‍ ബെല്‍റ്റ് ആശയം വികസിപ്പിച്ചത് ബ്രോക്കര്‍ ആണ്.1931ല്‍ ഷിക്കാഗോയില്‍ ജനിച്ച ബ്രോക്കര്‍, കൊളംബിയ സര്‍വകലാശാലയില്‍ നിന്നാണ് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയത്. 1996ൽ യു.എസ്. നാഷനല്‍ മെഡല്‍ ഓഫ് സയന്‍സ് ഉള്‍പ്പടെ ഒട്ടേറെ ബഹുമതികള്‍ ബ്രോക്കര്‍ക്ക് ലഭിച്ചു. ഹാര്‍വഡ്, കേംബ്രിജ്, ഓക്സ്ഫഡ് ഉൾപ്പെടെ ഒട്ടേറെ യൂനിവേഴ്സിറ്റികള്‍ അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് നല്കി ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.