ഉത്തരകൊറിയക്കെതിരായ യുദ്ധം വൻ നാശം വരുത്തുമെന്ന് യു.എസ് സൈനിക മേധാവി
text_fieldsവാഷിങ്ടൺ: ഉത്തരകൊറിയയിൽ സൈനിക നടപടികളുമായി മുന്നോട്ട് പോയാൽ അത് വൻ നാശത്തിന് കാരണമാവുമെന്ന് യു.എസ് സൈനിക മേധാവി ജെയിംസ് മാറ്റിസ്. വെള്ളിയാഴ്ച പെൻറഗണിൽ മാധ്യമങ്ങളോട് സംസാരിക്കുേമ്പാഴാണ് അദ്ദേഹം ഇൗ അഭിപ്രായ പ്രകടനം നടത്തിയത്. കഴിഞ്ഞ ഞായറാഴ്ചയും ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തിയതിെൻറ പശ്ചാത്തലത്തിൽ കൊറിയക്കെതിരെ യു.എസ് സൈനിക നടപടികളുമായി മുന്നോട്ട് പോവുമെന്ന് വാർത്തകളുണ്ടായിരുന്നു.
അമേരിക്കയിലെ പല ഉദ്യോഗസ്ഥർക്കും ഉത്തരകൊറിയയിൽ ആക്രമണം നടത്തണമെന്ന ആഗ്രഹമാണ് ഉള്ളത്. എന്നാൽ കൊറിയക്ക് മേൽ സമ്മർദ്ദം ചെലുത്തി പ്രശ്നം പരിഹരിക്കണമെന്നാണ് ജെയിംസ് മാറ്റിസ് ആവശ്യപ്പെടുന്നത്.
ഉത്തരകൊറിയയെ ആക്രമിക്കാൻ മുതിർന്നാൽ അതിെൻറ പ്രത്യാഘാതം ചിന്തിക്കുന്നതിനപ്പുറമായിരിക്കുമെന്ന് ജെയിംസ് മാറ്റിസ് പറഞ്ഞു. യു.എൻ, ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവരുമായി യോജിച്ച് പ്രശ്നത്തിന് പരിഹാരണം കാണാനാണ് ശ്രമമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.