അൽഖാഇദ നേതാവ് അൽറിമിയെ വധിച്ചതായി ട്രംപ്
text_fieldsവാഷിങ്ടൺ: യമനിൽ നടത്തിയ വൻ ഭീകരവിരുദ്ധ ഓപറേഷനിലൂടെ ഉന്നത അൽഖാഇദ നേതാവ് ഖാ സിം അൽറിമിയെ വധിച്ചതായി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ഫ്ലോറിഡയിലെ യു.എ സ് നാവിക ആസ്ഥാനത്ത് ഉണ്ടായ വെടിവെപ്പിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത അറേബ്യൻ ഉപദ ്വീപ് അൽഖാഇദ (എ.ക്യൂ.എ.പി)യുടെ സ്ഥാപകനായ അൽറിമിയെ വധിെച്ചന്നും ഇത് അമേരിക്കയുടെയും സുഹൃദ്രാഷ്ട്രങ്ങളുടെയും സുരക്ഷയിൽ ഉണ്ടായ മുന്നേറ്റമാണെന്നും ട്രംപ് പറഞ്ഞു.
2015ൽ യമൻ അൽഖാഇദയുടെ തലവനായി ചുമതലയേറ്റ 46കാരനായ അൽറിമി, ആഗോള അൽഖാഇദ തലവൻ അയ്മൻ അൽ സവാഹിരിയുടെ ശിഷ്യനാണെന്നും ഇയാളെ പറ്റി വിവരം തരുന്നവർക്ക് ഒരു കോടി യു.എസ് ഡോളർ വാഗ്ദാനം ചെയ്യപ്പെട്ടിരുെന്നന്നും യു.എസ് അധികൃതർ പറയുന്നു.
അതേസമയം, എന്നായിരുന്നു ആക്രമണം എന്ന് ട്രംപ് വിശദീകരിച്ചിട്ടില്ല. മറ്റു വിശദാംശങ്ങളൊന്നും യു.എസ് സേനയും വെളിപ്പെടുത്തിയിട്ടില്ല. ‘ഈ മരണത്തോടെ അറേബ്യൻ മേഖലയിലും ആഗോളതലത്തിലും അൽഖാഇദ കൂടുതൽ ദുർബലമായി. യമനിലും മറ്റും ഇയാൾ പൗരന്മാർക്കെതിരെ ആക്രമണങ്ങൾ നടത്തിയിരുന്നു. ഭീകരവാദികളെ അവസാനിപ്പിച്ച് അമേരിക്കൻ ജനതയെ സുരക്ഷിതരാക്കുന്ന പ്രവർത്തനം തുടരുകതന്നെ ചെയ്യും’ -ട്രംപ് വാഷിങ്ടണിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.