ൈവറ്റ് ഹൗസിൽ സി.എൻ.എൻ റിപ്പോർട്ടർക്ക് വിലക്ക്
text_fieldsവാഷിങ്ടൺ: തനിക്കെതിരെ വാർത്തകൾ പുറത്തുവിടുന്ന സ്ഥാനപങ്ങൾക്കും മാധ്യമപ്രവർത്തകർക്കും നേരെയുള്ള യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രതികാര നടപടി തുടരുകയാണ്. വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ ട്രംപിനോട് അനുചിതമായ ചോദ്യം ചോദിച്ചുവെന്നാരോപിച്ച് സി.എൻ.എൻ റിപ്പോർട്ടർ കൈറ്റൻ കോളിൻസിനെ പ്രസ് മീറ്റിൽനിന്ന് പുറത്താക്കിയതാണ് ഏറ്റവും പുതിയ സംഭവം.
വ്യാജ വാർത്തകൾ നിർമിക്കുന്നതിനുപുറമേ ട്രംപ് സി.എൻ.എന്നിെൻറ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ വിസമ്മതിക്കുന്നതും പതിവാണ്. പ്രസിഡൻറും യൂറോപ്യൻ കമീഷൻ പ്രസിഡൻറ് ജീൻ ക്ലോഡ് ജങ്കറും പെങ്കടുത്ത ചടങ്ങിൽവെച്ചാണ് പുടിെൻറ സന്ദർശനം മാറ്റിവെച്ചതും അഭിഭാഷകനായ മൈക്കൽ കോഹനുമായുള്ള സംഭാഷണത്തിെൻറ ടേപ് പുറത്തായതും സംബന്ധിച്ച ചോദ്യങ്ങൾ ട്രംപിനെ ചൊടിപ്പിച്ചത്.
ചോദ്യങ്ങൾ അവഗണിച്ച ട്രംപ് പിന്നാലെ അവരെ പ്രസ് മീറ്റിൽനിന്ന് പുറത്താക്കുകയായിരുന്നു. നടപടിയെ ചാനലിനെതിരായ ട്രംപിെൻറ പ്രതികാരനടപടിയായാണ് സി.എൻ.എൻ വിശേഷിപ്പിച്ചത്. നടപടിക്കെതിരെ ട്രംപ് അനുകൂലിക്കുന്ന ചാനലും സി.എൻ.എന്നിെൻറ മുഖ്യ എതിരാളികളുമായ ഫോക്സ് ന്യൂസും രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.