വൈറ്റ്ഹൗസിൽ ദീപാവലി ചൊവ്വാഴ്ച
text_fieldsവാഷിങ്ടൺ: അടുത്ത ചൊവ്വാഴ്ച യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് വൈറ്റ്ഹൗസിൽ ദീപാവലി ആഘോഷിക്കും. ഇന്ത്യയിൽ ദീപാവലി കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞാണ് ട്രംപിെൻറ ആഘോഷം.
ഇന്ത്യയും യു.എസും തമ്മിലുള്ള സൗഹൃദം ഉൗട്ടിയുറപ്പിക്കാനുള്ള അവസരമായാണ് ട്രംപ് ആഘോഷത്തെ കാണുന്നത്.
യു.എസിെൻറ വികസനത്തിൽ ഇന്ത്യൻ വംശജർ വഹിച്ച പങ്ക് നിസ്തുലമാണെന്നും ട്രംപ് അനുസ്മരിച്ചു. പത്നി മെലാനിയയും റിപ്പബ്ലിക്കൻ നാഷനൽ കമ്മിറ്റി ചെയർപേഴ്സൺ റോണ മക്ഡാനിയലും ഇന്ത്യക്കാർക്ക് ആശംസകൾ നേരും. കഴിഞ്ഞ വർഷവും വൈറ്റ്ഹൗസിൽ ട്രംപ് ദീപാവലി ആഘോഷിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.