വൈറ്റ്ഹൗസ് മാധ്യമ സെക്രട്ടറി ഹോപ് ഹിക്സ് രാജിവെച്ചു
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ഏറ്റവുമടുത്ത ഉപദേശകരിൽ പ്രധാനിയായിരുന്ന വൈറ്റ്ഹൗസിലെ മുതിർന്ന ഉദ്യോഗസ്ഥ ഹോപ് ഹിക്സ് രാജി പ്രഖ്യാപിച്ചു. യു.എസ് തെരഞ്ഞെടുപ്പ് പ്രക്രിയയിൽ റഷ്യൻ ഇടപെടൽ അന്വേഷിച്ച പ്രത്യേക സമിതി നീണ്ട ഒമ്പതുമണിക്കൂർ ചോദ്യം ചെയ്തതിന് പിറകെയാണ് രാജി. 2017 ജനുവരിക്കുശേഷം രാജിവെക്കുന്ന ട്രംപിെൻറ മാധ്യമ ഉപദേഷ്ടാക്കളിൽ നാലാമത്തെയാളാണ് മുൻ മോഡൽ കൂടിയായ 29കാരി.
ചോദ്യംചെയ്യലുമായി പുതിയ നീക്കത്തിന് ബന്ധമൊന്നുമില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് സാറ സാൻഡേഴ്സ് പറഞ്ഞു. കരിയറിെൻറ തുടക്കത്തിൽ പ്രതീക്ഷിച്ചതെല്ലാം നേടിയതിനാൽ രാജിവെക്കുന്നുവെന്നാണ് ഹിക്സിെൻറ വിശദീകരണം. സാറയുടെ രാജി കനത്ത നഷ്ടമാണെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. കഴിഞ്ഞദിവസം ചോദ്യംചെയ്യലിനിടെ ട്രംപിനുവേണ്ടി നുണകൾ പറഞ്ഞിരുന്നതായി സമ്മതിച്ചെന്നാണ് സൂചന.
യു.എസ് തെരഞ്ഞെടുപ്പിൽ എതിർസ്ഥാനാർഥി ഹിലരി ക്ലിൻറണെ തോൽപിക്കാൻ റഷ്യയുമായി ചേർന്ന് കരുക്കൾ നീക്കിയെന്ന ആരോപണം പക്ഷേ, അവർ നിഷേധിച്ചിട്ടുണ്ട്. സ്റ്റീഫൻ ബാനൺ, മൈക്കൽ ഫ്ലിൻ, സീൻ സ്പൈസർ, ആൻറണി സ്കറാമൂസി, റീൻസ് പ്രീബസ് തുടങ്ങി നിരവധി ട്രംപ് വിശ്വസ്തരാണ് ഇതിനകം വൈറ്റ്ഹൗസിൽ നിന്ന് രാജിവെച്ചത്. 2016ൽ പ്രസിഡൻറ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച ആദ്യ നാളുകളിലേ ഹിക്സ് ട്രംപിനൊപ്പം ചേർന്നിരുന്നു. കഴിഞ്ഞ ആഗസ്റ്റിൽ സ്കറാമൂസിയെ പുറത്താക്കിയതോടെയാണ്
മാധ്യമ സെക്രട്ടറിയായി ഇവർക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത്.
കഴിഞ്ഞദിവസം അതിരഹസ്യവിവരങ്ങൾ ലഭിക്കുന്നവരുടെ പട്ടികയിൽ നിന്ന് ട്രംപിെൻറ ഉപദേശകനും മരുമകനുമായ ജാരദ് കുഷ്നറെ ഒഴിവാക്കിയതിനുപിന്നാലെ ഹിക്സിെൻറ രാജിയും ട്രംപിന് കനത്ത തിരിച്ചടിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.