ട്രംപിെൻറ ഇംപീച്ച്‌മെൻറ് പ്രമേയത്തിന്മേല്‍ വ്യാഴാഴ്ച വോട്ടെടുപ്പ്
text_fieldsവാഷിങ്ടണ്‍: പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള പ്രമേയം ഈ ആഴ്ച വോട്ടിനിടുമെന്ന് യു.എസ ് ഹൗസ് മെജോറട്ടി ലീഡറും ഹൗസ് വക്താവുമായ നാന്‍സി പെലോസി അറിയിച്ചു. ഒക്ടോബര്‍ 31 വ്യാഴാഴ്ചയായിരിക്കും വോട്ടെടു പ്പ് നടക്കുക.
ഡെമോക്രാറ്റിക്ക് നിയമ സമാജികര്‍ക്ക് നാന്‍സി പെലോസി അയച്ച കത്തിലാണ് വോട്ടെടുപ്പിന് സജ്ജരാ കാന്‍ അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. വോട്ടെടുപ്പ് വേണമോ വേണ്ടയോ എന്ന സംശയം ദൂരീകരിക്കുന്നതിനും, വ്യക്തമായ തീരുമാനം കൈകൊള്ളുന്നതിനുള്ള സാഹചര്യമാണിപ്പോള്‍ നിലവിലിരിക്കുന്നതെന്നും പെലോസി ചൂണ്ടിക്കാട്ടി.
ഡെമോക്രാറ്റിക് പാര്‍ട്ടി തീരുമാനത്തിനെതിരെ സെനറ്റ് ജുഡീഷ്യറി കമ്മറ്റി ചെയര്‍മാനും റിപ്പബ്ലിക്കന്‍ ലീഡറുമായ സെനറ്റര്‍ ലിൻറ്സി ഗ്രഹാം രംഗത്തെത്തി. പ്രസിഡൻറിനെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതിന് മാത്രമേ ഇത് ഉപകരിക്കൂയെന്ന് അദ്ദേഹം പറഞ്ഞു.
യു.എസ് ഹൗസില്‍ ഇംപീച്ച്‌മെന്‍റ് പ്രമേയം പാസ്സായാലും സെനറ്റില്‍ പാസ്സാകുന്ന കാര്യത്തില്‍ വ്യക്തതയില്ല. അമേരിക്കന്‍ ചരിത്രത്തില്‍ രണ്ട് പ്രസിഡൻറ്മാരാണ് ഇതുവരെ ഇംപീച്ച്മെൻറിന് വിധേയരായത്. എബ്രഹാം ലിങ്കെൻറ മരണശേഷം അധികാരമേറ്റ ആന്‍ഡ്രു ജോണ്‍സനും, മോണിക്ക ലവന്‍സ്ക്കി വിവാദത്തില്‍ ഉള്‍പ്പെട്ട ബില്‍ ക്ലിൻറനുമാണ് ഇംപീച്ച്മെൻറിന് വിധേയരായത്. എന്നാൽ, ഇരുവർക്കുമെതിരായ കുറ്റവിചാരണ പ്രമേയം സെനറ്റിൽ പരാജയപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.