വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സീൻ സ്പൈസർ രാജിവെച്ചു
text_fieldsവാഷിങ്ടൺ: വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സീൻ സ്പൈസർ രാജിവെച്ചു. ന്യൂയോർക്കിലെ ധനകാര്യ വിദഗ്ധനും തെൻറ ദീർഘകാല അനുയായിയുമായ ആൻറണി സ്ക്രമൂസിയെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് വൈറ്റ്ഹൗസ് കമ്യൂണിക്കേഷൻ മേധാവിയായി നിയമിച്ചതിൽ പ്രതിഷേധിച്ചാണ് രാജി. നിയമനം മണ്ടത്തമാണെന്നായിരുന്നു സ്പൈസറുടെ പ്രതികരണം. ഒരടുക്കളയിൽ കൂടുതൽ പാചകക്കാർ േവണ്ട എന്നായിരുന്നു രാജിക്കുശേഷം സ്പൈസറുടെ പരാമർശം.
മൈക് ദുബ്കെയുടെ രാജിക്കുശേഷം മേയ് മുതൽ വൈറ്റ്ഹൗസ് കമ്യൂണിക്കേഷൻ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഇൗ ചുമതലയും നിർവഹിച്ചുവരുകയായിരുന്ന സ്പൈസർ ആൻറണിയെ നിയമിക്കാനുള്ള തീരുമാനത്തെ വിമർശിച്ചിരുന്നു. എന്നാൽ, നിയമനത്തിനുശേഷം അദ്ദേഹത്തെ അഭിനന്ദിക്കാനും മടികാണിച്ചില്ല.
ആറുമാസക്കാലം പ്രസിഡൻറിെൻറ കീഴിൽ ജോലി ചെയ്യാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും സ്പൈസർ തുടർന്നു.
സ്പൈസർക്കു പിന്നാലെ പുതിയ നിയമനത്തിൽ ട്രംപിെൻറ ചീഫ് സ്ട്രാറ്റജിസ്റ്റ് സ്റ്റീവ് ബാനണും എതിർപ്പുപ്രകടിപ്പിച്ചിരുന്നു. എന്നാൽ, ട്രംപിെൻറ മകളുടെയും മരുമകെൻറയും അകമഴിഞ്ഞ പിന്തുണയുള്ള ആൻറണിക്ക് വൈറ്റ്ഹൗസിൽ ശക്തമായ മേധാവിത്വമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.