കിമ്മുമായി കൂടിക്കാഴ്ച: ട്രംപിനെ തിരുത്തിയും നിബന്ധനകൾ വെച്ചും വൈറ്റ്ഹൗസ്
text_fieldsവാഷിങ്ടൺ: ഉദ്യോഗസ്ഥരുമായി കൂടിയാലോചിക്കാതെ ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നുമായി സംഭാഷണത്തിന് സന്നദ്ധത അറിയിച്ച യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ തള്ളാനും കൊള്ളാനുമാകാതെ വൈറ്റ്ഹൗസ്. ട്രംപ് പ്രഖ്യാപിച്ച സംഭാഷണം നടക്കാനിടയില്ലെന്ന് ചില ഉദ്യോഗസ്ഥർ സൂചന നൽകിയപ്പോൾ കടുത്ത നിബന്ധനകൾ പാലിച്ചാൽ ചർച്ചയാകാമെന്നാണ് മുതിർന്ന ഉദ്യോഗസ്ഥരുടെ നിലപാട്. ഇവർ ഉന്നയിക്കുന്ന നിർദേശങ്ങളാകെട്ട, നേരേത്ത ഉത്തര കൊറിയ തള്ളിയതും.
വൈറ്റ്ഹൗസിലെത്തിയ ദക്ഷിണ കൊറിയൻ ഉദ്യോഗസ്ഥരാണ് ലോകത്തെ ഞെട്ടിച്ച് ചരിത്രപരമായ കൂടിക്കാഴ്ച പ്രഖ്യാപിച്ചത്. രണ്ടു മാസത്തിനകം നടപടികൾ പൂർത്തിയാക്കുമെന്നും മേയിൽ ഇരുവരും തമ്മിൽ കാണുമെന്നുമായിരുന്നു വാഗ്ദാനം.
എന്നാൽ, സംഭാഷണം നടക്കില്ലെന്നു പറയാതെ പറഞ്ഞ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറ ഹക്കാബി, ആദ്യം ഉത്തര കൊറിയ മുന്നോട്ടുവെച്ച വാഗ്ദാനങ്ങൾ നടക്കെട്ടയെന്നായിരുന്നു പ്രതികരിച്ചത്. ഉത്തര കൊറിയ ആണവ നിരായുധീകരണം നടപ്പാക്കണമെന്നാണ് വൈറ്റ്ഹൗസിെൻറ പ്രഥമ ആവശ്യം. എല്ലാ ആണവായുധങ്ങളും ഉത്തര കൊറിയ നശിപ്പിക്കുകയെന്നത് ഒരിക്കലുമുണ്ടാകില്ലെന്ന് യു.എസിനും ഉറപ്പാണെന്നതിനാൽ കാര്യങ്ങൾ പഴയപടി തുടരാനാണ് സാധ്യത. ഉത്തര കൊറിയ സന്ദർശിച്ചശേഷം വൈറ്റ്ഹൗസിലെത്തിയ ദക്ഷിണ കൊറിയൻ നേതാവ് ചുങ് ഇയു യോങ്ങാണ് കഴിഞ്ഞദിവസം പ്രഖ്യാപനം നടത്തിയത്. കിം ജോങ് ഉൻ സന്നദ്ധത അറിയിച്ചതായി ദൗത്യസംഘം നൽകിയ ഉറപ്പ് ട്രംപ് സ്വീകരിക്കുകയായിരുന്നു.
ഉത്തര കൊറിയയിൽ അമേരിക്കക്ക് ഇനിയും നയതന്ത്രപ്രതിനിധിയില്ല. കൊറിയയിലെ യു.എസ് മുതിർന്ന ഉദ്യോഗസ്ഥൻ അടുത്തിടെ രാജി സമർപ്പിക്കുകയും ചെയ്തതാണ്. പുതിയ പ്രതിനിധിയെ നിയമിച്ചശേഷം ആദ്യം മുതൽ നടപടികൾ തുടങ്ങണം. അതേസമയം, ജി20 ഉച്ചകോടിക്കിടെ ദ്വിഭാഷിയില്ലാതെ ട്രംപ് പുടിനുമായി സംസാരിച്ചിരുന്നു. സമാനമായി ഉത്തര കൊറിയൻ നേതാവിനെയും കാണുമോയെന്നും ലോകം ഉറ്റുനോക്കുന്നുണ്ട്.
കൂടിക്കാഴ്ച പ്രഖ്യാപനം മുന്നോട്ടുപോകുന്ന പക്ഷം, മൂന്നാം തവണയാകും യു.എസും ഉത്തര കൊറിയയും സമാധാനനീക്കങ്ങൾക്ക് ശ്രമിക്കുന്നത്. 1994ൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ച കരാർ പ്രകാരം രാജ്യത്തെ പ്ലൂേട്ടാണിയം ആയുധങ്ങൾ നശിപ്പിക്കാൻ ഉത്തര കൊറിയ സമ്മതിച്ചിരുന്നു. പക്ഷേ, 2002ൽ ദൗത്യം പരാജയപ്പെട്ടു. ജോർജ് ഡബ്ല്യു. ബുഷ് ഭരണകൂടം 2007ലും സമാനനീക്കങ്ങളുമായി രംഗത്തെത്തി. ആണവായുധങ്ങൾ നശിപ്പിക്കാമെന്ന് ഉത്തര കൊറിയ സമ്മതിച്ചെങ്കിലും രണ്ടുവർഷം കഴിഞ്ഞ് ആയുധം വിക്ഷേപിച്ച് പിൻമാറ്റം അറിയിച്ചു. തുടർന്ന്, വർഷങ്ങളായി തുടരുന്ന പ്രകോപനങ്ങളാണ് വീണ്ടും ചർച്ചയിലേക്ക് നീങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.