മാസ്ക് ധരിക്കാൻ വൈറ്റ്ഹൗസ് ജീവനക്കാർക്ക് നിർദേശം
text_fieldsവാഷിങ്ടൺ: രണ്ട് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിെന തുടർന്ന് വൈറ്റ്ഹൗസ് ഉദ്യോഗസ്ഥർക്ക് മാസ്ക് ധരിക്കൽ നിർബന്ധമാക്കി ട്രംപ് ഭരണകൂടം. ‘വൈറ്റ്ഹൗസിൽ ജോലിക്ക് പ്രവേശിച്ച ജീവനക്കാർക്ക് മാസ്ക് നിർബന്ധമാണ്. സാമൂഹിക അകലം പാലിക്കുകയും വേണം’. -എന്നാണ് നിർദേശങ്ങളിലുള്ളത്.
വൈസ്പ്രസിഡൻറ് മൈക് പെൻസിെൻറയും പ്രസിഡൻറിെൻറ മകൾ ഇവാൻക ട്രംപിെൻറയും സഹായികളടക്കം മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പ്രതിരോധന നടപടികൾ ശക്തമാക്കിയത്. എന്നാൽ തനിക്ക് നിയമം ബാധകമല്ലെന്ന് മാധ്യമപ്രവർത്തകരോട് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. എല്ലാവരോടും അകലം പാലിച്ചാണ് താൻ കഴിയുന്നത്. കോവിഡ് പരിശോധന ഊർജിതമാക്കാൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ പണം വകയിരുത്തിയതായും ട്രംപ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.