വൈറ്റ് ഹൗസ് മതിൽ ചാടിക്കടക്കാൻ ശ്രമിച്ച യുവതി വീണ്ടും അറസ്റ്റിൽ
text_fieldsവാഷിങ്ടൺ: കഴിഞ്ഞയാഴ്ച വൈറ്റ് ഹൗസിെൻറ മതിൽ ചാടിക്കടക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ യുവതി ട്രഷറി കെട്ടിടത്തിൽ അതിക്രമിച്ചുകയറിയതിന് വീണ്ടും പൊലീസ് പിടിയിലായി. വാഷിങ്ടണിലെ എവററ്റ് സ്വദേശി മാർസി ആൻഡേഴ്സൺ വാൾ എന്ന 39കാരിയാണ്വൈറ്റ് ഹൗസിന് അടുത്തുള്ള ട്രഷറി കെട്ടിടത്തിെൻറ മതിൽ ചാടിക്കടക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായത്.
ഞായറാഴ്ച പുലർച്ചെ ട്രഷറി ബിൽഡിങ്ങിലെ സുരക്ഷ അലാറം മുഴങ്ങിയതിനെ തുടർന്നാണ് കെട്ടിട വളപ്പിൽ കടക്കാൻ ശ്രമിച്ച വാളിനെ പൊലീസ് അറസ്റ്റ് ചെയ്തത്. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ കാണാനാണ് എത്തിയതെന്നാണ് വാൾ പൊലീസിന് നൽകിയ വിശദീകരണം.
വാളിെൻറ കൈവശമുണ്ടായിരുന്ന വൈറ്റ് ഹൗസിെൻറ മാപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. എന്നാൽ, മാരകായുധങ്ങളൊന്നും കണ്ടെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇവർക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിെൻറയും വാഷിങ്ടൺ മെട്രോപൊളിറ്റൻ പൊലീസിെൻറയും കണ്ടെത്തൽ.
ഇൗ മാസം 21ന് വൈറ്റ് ഹൗസിെൻറ മതിലിനകത്തു കയറാൻ ശ്രമിച്ചതിന് വാളിെന അറസ്റ്റ്ചെയ്തിരുന്നു. വൈറ്റ് ഹൗസിെൻറ പരിസരത്തു കടക്കുന്നതിൽനിന്ന് വിലക്കുകയും ചെയ്യിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഇവരെ സ്വന്തം ഉറപ്പിെൻറ പുറത്ത് വിട്ടയക്കുകയും ചെയ്തു.
എന്നാൽ, ഇൗ മാസം 24ന് വൈറ്റ് ഹൗസിനടുത്തുള്ള ലാഫയറ്റ് പാർക്കിനു സമീപത്തുനിന്ന് വാളിനെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തു.
കോടതി ഉത്തരവ് ലംഘിച്ച വാളിനെ വീണ്ടും േകാടതിയിൽ ഹാജരാക്കിയെങ്കിലും കുറ്റക്കാരിയല്ലെന്ന് വാദിച്ചതിനെ തുടർന്ന് ഇവരെ വിട്ടയച്ചു. വാൾ മൂന്നാമതും അറസ്റ്റിലായതിനുശേഷം രഹസ്യാന്വേഷണ വിഭാഗം വൈറ്റ് ഹൗസ് പരിസരത്ത് സുരക്ഷപരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.