മുന്നറിയിപ്പ് നൽകിയിരുന്നു, ഒന്നും മറച്ചുവെക്കാനില്ല; ലോകാരോഗ്യ സംഘടന
text_fieldsജനീവ: കോവിഡ് രോഗബാധ മറ്റുരാജ്യങ്ങളിലേക്ക് പടർന്നു തുടങ്ങിയതുമുതൽ എല്ലാവർക്കും മുന്നറിയിപ്പ് നൽകിയിരു ന്നതായും രോഗബാധയെ സംബന്ധിച്ച് യാതൊന്നും ഇതുവരെ മറച്ചുവെച്ചിട്ടില്ലെന്നും ലോകാരോഗ്യ സംഘടന. കോവിഡ് രേ ാഗ ബാധ സംബന്ധിച്ച വിവരങ്ങൾ ലോകാരോഗ്യ സംഘടന മറുച്ചുവെച്ചുവെന്ന യു.എസിൻെറ ആരോപണത്തെ നിഷേധിച്ചാണ് ലോകാരേ ാഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനം ഗെബ്രിയേസസിൻെറ പ്രസ്താവന.
ദുഷ്ട വൈറസ് പടർന്നുപിടിച്ചു തുടങ്ങിയ അന്നുമുതൽ എല്ലാ ലോക രാജ്യങ്ങളും ഇതിനെതിരെ പോരാടണമെന്ന് അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
ലോകാരോഗ്യ സംഘടന തുറന്നുകിടക്കുകയാണ്. ഞങ്ങൾക്ക് ഒന്നും ഒളിക്കേണ്ട കാര്യമില്ല. എല്ലാ രാജ്യങ്ങൾക്കും ഒരേപോലെ ഒരേ സന്ദേശങ്ങൾ കൈമാറും. ഇത് രാജ്യങ്ങൾക്ക് കോവിഡിനെതിരെ മുൻകരുതൽ സ്വീകരിക്കുന്നതിനും അവരെ സഹായിക്കുന്നതിനുമാണെന്നും ടെഡ്രോസ് അദാനം വിശദീകരിച്ചു.
കഴിഞ്ഞവർഷം ചൈനയിലെ വുഹാനിൽ കണ്ടെത്തിയ വൈറസ് മറ്റു ലോകരാജ്യങ്ങളിലേക്ക് പടരുകയായിരുന്നു. ഏകദേശം 24 ലക്ഷം പേർക്ക് രോഗബാധ കണ്ടെത്തി. 1,65000 പേർ മരിക്കുകയും ചെയ്തു. യു.എസിലാണ് ഏറ്റവും കുടുതൽ പേർ മരിച്ചത്. ഏകദേശം 42,000 ത്തിൽ അധികംപേർ ഇവിടെ മരിച്ചു.
ലോകാരോഗ്യ സംഘടനക്ക് കൂടുതൽ ഫണ്ട് കൈമാറുന്ന രാജ്യങ്ങളിലൊന്ന് അമേരിക്കയായിരുന്നു. എന്നാൽ സംഘടന അനധികൃതമായി ചെലവഴിക്കുന്നുവെന്ന് ആരോപിച്ച് യു.എസ് ഫണ്ട് തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് ലോകാരോഗ്യ സംഘടന കോവിഡിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയില്ലെന്നും ചൈനയെ കൂടുതൽ സഹായിക്കുകയാണെന്നും യു.എസ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.