ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെ സി.െഎ.എ ഹാക്കിങ് നടത്തുന്നതായി വീക്കിലിക്സ്
text_fieldsവാഷിങ്ടൺ: വിവിധ ഇൽക്ട്രോണിക് ഉപകരണങ്ങൾ വഴി യു.എസ് രഹസ്യാന്വേഷണ ഏജൻസിയായ സി.െഎ.എ ഹാക്കിങ് നടത്തുന്നതായി രഹസ്യ രേഖകൾ പുറത്ത് വിടുന്ന സംഘടനയായ വീക്കിലിക്സ്.
വീക്കിലിക്സ് കഴിഞ്ഞ ദിവസം പുറത്ത് വിട്ട സി.െഎ.എയുടെ 9000 രേഖകളിലാണ് ഇക്കാര്യമുള്ളത്. കമ്പ്യൂട്ടറുകളുടെ പ്രവർത്തനം തകരാറിലാക്കുന്ന പ്രോഗ്രാമുകൾ ഉപയോഗിച്ച് ആപ്പിൾ െഎ ഫോൺ, ഗൂഗിളിെൻറ ആൻഡ്രോയിഡ് ഒാപ്പറേറ്റിങ് സിസ്റ്റം, മൈക്രോസോഫ്റ്റ് വിൻഡോസ്, സാംസങ് സ്മാർട്ടെലിവിഷൻ എന്നിവയിൽ നിന്നാണ് സി.െഎ.എ വിവരങ്ങൾ ചോർത്തുന്നത്. ഇതിന് പുറമെ പുതിയ സാേങ്കതിക വിദ്യ ഉപയോഗിച്ച് സ്വകാര്യ സംഭാഷണങ്ങളും ഇവർ ചോർത്തുന്നുണ്ട്.
വിവരങ്ങൾ ചോർത്തുന്ന സാേങ്കതിക വിദ്യയുടെ നിയന്ത്രണം സി.െഎ.എയിൽ നിന്ന് നഷ്ടമായതാണ് രേഖകൾ പുറത്താവാൻ കാരണമെന്നാണ് റിപ്പോർട്ട്. ഇൗ സാേങ്കതിക വിദ്യ ഹാക്കർമാരുടെ കൈകളിലെത്തുകയാണെങ്കിൽ ലോകമെങ്ങുമുള്ള രഹസ്യ വിവരങ്ങൾ ഹാക്കർമാർക്ക് ചോർത്താൻ കഴിയുമെന്നും പറയപ്പെടുന്നു.
മുൻ യു.എസ് രഹസ്യാന്വേഷണ ഏജൻസിയിൽ പ്രവർത്തിച്ചിരുന്ന ഹാക്കർമാരിലൊരാളാണ് രഹസ്യ രേഖകൾ തങ്ങൾക്ക് കൈമാറിയതെന്ന് വീക്കിലീക്സ് അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
അതേസമയം ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കാൻ സി.െഎ.എ വക്താവ് ജോനാഥൻ ലിയു വിസമ്മതിച്ചു. രഹസ്യ രേഖകളുടെ ഉള്ളടക്കത്തെ കുറിച്ചോ അതിെൻറ ആധികാരികതയെ കുറിച്ചോ ഒന്നും പ്രതികരിക്കുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. 2010ൽ യു.എസ് സൈനിക വിഭാഗവുമായി ബന്ധപ്പെട്ട രണ്ടര ലക്ഷത്തിലധികം രഹസ്യ രേഖകൾ വീക്കിലിക്സ് പുറത്ത് വിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.