എച്ച്-4 വിസയിൽ പുതിയ നിബന്ധന; ഇന്ത്യക്കാർക്ക് തിരിച്ചടി
text_fieldsവാഷിങ്ടൺ: അമേരിക്കയിലെ ഇന്ത്യക്കാർക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് എച്ച്-4 വിസക്കാർക്ക് ജോലി െചയ്യാനുള്ള അനുവാദം റദ്ദാക്കാൻ യു.എസ് ഭരണകൂടത്തിെൻറ തീരുമാനം. എച്ച്-4 വിസക്കാർക്ക് ജോലി െചയ്യാനുള്ള അനുവാദം മൂന്നു മാസത്തിനുള്ളിൽ റദ്ദാക്കുമെന്ന് സർക്കാർ ഫെഡറൽ കോടതിയെ അറിയിച്ചു. എച്ച്-4 വിസ ഗുണഭോക്താക്കളിൽ ഭൂരിഭാഗവും ഇന്ത്യക്കാരായ സ്ത്രീകളാണ്.
എച്ച്-1ബി വിസക്കാരുടെ പങ്കാളികൾക്ക് അമേരിക്കയിൽ ജോലി ചെയ്യാൻ അനുവാദം നൽകുന്ന വിസയാണ് എച്ച്-4. ഇന്ത്യൻ െഎ.ടി വിദഗ്ധരുടെ പങ്കാളികളാണ് എച്ച്-4 വിസയുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ. ഒബാമയുടെ കാലത്താണ് ഇൗ സംവിധാനം ഏർപ്പെടുത്തിയിരുന്നത്.
എച്ച്-4 വിസക്ക് ജോലി ചെയ്യാൻ അനുവാദം നൽകുന്നത് റദ്ദാക്കുന്ന നിയമം കൊണ്ടു വരുന്നതിൽ മൂന്നാം തവണയാണ് സർക്കാർ താമസം വരുത്തുന്നത്. ഫെബ്രുവരി 28നും മെയ്22നും ആഗ്സ്ത് 20നും നിയമ നിർമാണത്തിലെ പുരോഗതി കോടതിയെ അറിയിച്ചിരുന്നു. നവംബർ 19നാണ് അടുത്തതായി കോടതിയിൽ നിയമ നിർമാണത്തിെൻറ അവസ്ഥ അറിയിക്കേണ്ടത്.
െഎ. ടി പ്രഫഷണലുകൾക്ക് ജോലി അമേരിക്കയിൽ ജോലി ചെയ്യാൻ അനുവാദം നൽകുന്ന എച്ച്-1ബി വിസാനയവും ട്രംപ് ഭരണകൂടം നിലവിൽ പുനഃപരിശോധിച്ചു കൊണ്ടിരിക്കുകയാണ്. യു.എസ് കമ്പനികൾ അമേരിക്കക്കാർക്ക് പകരമായി ആളുകളെ നിയമിക്കുന്നതിന് വിസ സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിസാ നയം പുനഃപരിശോധിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.