ഇന്ത്യക്ക് നന്ദി; അമേരിക്ക ഒരിക്കലും മറക്കില്ല -ട്രംപ്
text_fieldsവാഷിങ്ടൺ ഡി.സി: മലേറിയ മരുന്നിനുള്ള കയറ്റുമതി നിയന്ത്രണം നീക്കിയ ഇന്ത്യയുടെ നടപടിയിൽ നന്ദി പറഞ്ഞ് അമേരിക് കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. മരുന്നിനുള്ള നിയന്ത്രണം നീക്കാനുള്ള ഇന്ത്യൻ തീരുമാനം അമേരിക്ക ഒരിക്കലും മറക്ക ില്ലെന്ന് ട്രംപ് വ്യക്തമാക്കി.
"അസാധാരണ സമയത്ത് സുഹൃത്തുകൾക്ക് തമ്മിൽ സഹകരിക്കണം. ഇന്ത്യക്ക് നന്ദി, ഹൈഡ്ര ോക്സിക്ലോറോക്വിൻ നൽകാനുള്ള തീരുമാനത്തിൽ ഇന്ത്യയിലെ ജനങ്ങൾക്ക് നന്ദി. ഒരിക്കലും മറക്കില്ല. ഈ പോരാട്ടത്തിൽ മന ുഷത്വ നിലപാട് സ്വീകരിച്ച പ്രധാനമന്ത്രി മോദിയുടെ ശക്തമായ നേതൃത്വത്തിനും നന്ദി." -ട്രംപ് ട്വീറ്റ് ചെയ്തു.
കോവിഡ് ചികിത്സക്കായി മലേറിയയുടെ മരുന്ന് അമേരിക്കക്ക് നൽകിയില്ലെങ്കിൽ ഇന്ത്യ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ മരുന്നിന്റെ കയറ്റുമതി നിരോധിച്ച മാർച്ച് 25ലെ തീരുമാനം പിൻവലിച്ച ഇന്ത്യ, 2.9 കോടി ഡോസ് മരുന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തു. ഇന്ത്യയെ ട്രംപ് ഭീഷണിപ്പെടുത്തിയ നടപടി രാജ്യത്ത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ശശി തരൂർ എം.പിയും അടക്കമുള്ളവർ പ്രധാനമന്ത്രിക്കെതിരെ ട്വീറ്ററിലൂടെ ശക്തമായി പ്രതികരിക്കുകയും ചെയ്തു. ‘പ്രതികാര നടപടി പോലെയല്ല സൗഹൃദം. ഇന്ത്യ എല്ലാ രാജ്യങ്ങളെയും അവരുടെ ആവശ്യ സമയത്ത് സഹായിക്കണം. എന്നാൽ, ജീവൻ രക്ഷിക്കാനുള്ള മരുന്നുകൾ ആദ്യം ഇന്ത്യക്കാർക്ക് ആവശ്യമായ അളവിൽ ലഭ്യമാക്കണം'- ഇങ്ങനെയായിരുന്നു രാഹുലിന്റെ ട്വീറ്റ്.
‘ലോക കാര്യങ്ങളിൽ ദശാബ്ദങ്ങളായുള്ള തന്‍റെ പരിചയത്തിൽ ഒരു രാജ്യത്തലവൻ മറ്റൊരു രാജ്യത്തലവനെ ഇങ്ങനെ ഭീഷണിപ്പെടുത്തുന്നത് കണ്ടിട്ടില്ല. ഇന്ത്യയിൽ നിന്നുള്ള ഹൈഡ്രോക്സിക്ലോറോക്വിൻ എങ്ങനെയാണ് അമേരിക്കക്കുള്ളതാകുന്നത്? ഇന്ത്യ വിൽപ്പന നടത്താൻ തീരുമാനിച്ചാൽ മാത്രമേ അമേരിക്കക്ക് അത് സ്വന്തമാകൂവെന്നും' കഴിഞ്ഞ ദിവസം ശശി തരൂർ തുറന്നടിച്ചിരുന്നു.
‘ഇന്ത്യ മറുത്തൊന്നും ആഗ്രഹിക്കാതെ നിങ്ങളുടെ ആവശ്യം അംഗീകരിച്ചു. ഇനി യു.എസ് വികസിപ്പിച്ചെടുത്തേക്കാവുന്ന കോവിഡ് 19 വാക്സിൻ ഭാവിയിൽ മറ്റ് രാജ്യങ്ങളുമായി പങ്കുവെക്കുമ്പോൾ ഇന്ത്യക്ക് ആദ്യ പരിഗണന നൽകുമോ' എന്ന് ബുധനാഴ്ച ശശി തരൂർ ട്രംപിനെ പരാമർശിച്ച് ട്വിറ്ററിൽ ചോദ്യം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രസ്താവനയുമായി ട്രംപ് രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.