ശമ്പളവും അവധിയും വേണ്ടെന്ന് ഡൊണൾഡ് ട്രംപ്
text_fieldsവാഷിങ്ടൺ: അമേരിക്കക്കുവേണ്ടി ശമ്പളവും അവധിയുമില്ലാതെ പ്രവർത്തിക്കാൻ തയാറാണെന്ന് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ഡൊണൾഡ് ട്രംപ്. വർഷത്തിൽ ശമ്പളമായി ഒരു യു.എസ് ഡോളറാണ് താൻ സ്വീകരിക്കുകയെന്ന് ട്രംപ് വ്യക്തമാക്കി.
നാല് ലക്ഷം യു.എസ് ഡോളറാണ് അമേരിക്കൻ പ്രസിഡൻറിന് വാർഷിക ശമ്പളമായി ലഭിക്കുക. ശമ്പളം വാങ്ങാതിരിക്കാൻ നിയമം അനുവദിക്കുന്നില്ല. അതിനാൽ ഒരു ഡോളർ സ്വീകരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ഞായറാഴ്ച സി.ബി.എസ് ചാനൽ സംപ്രേക്ഷണം ചെയ്ത ‘60 മിനിറ്റ്’ എന്ന അഭിമുഖത്തിലാണ് പ്രസിഡൻറ് എന്ന നിലയിൽ ശമ്പളമോ അവധിയോ വേണ്ടെന്ന് ട്രംപ് അറിയിച്ചത്.
നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. പല കാര്യങ്ങളും ജനങ്ങൾക്കു വേണ്ടി നടപ്പാക്കേണ്ടതുണ്ട്. നികുതികൾ കുറക്കുക, ഹെൽത്ത് കെയർ പദ്ധതി കാര്യക്ഷമമാക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം ചെയ്യാനുണ്ട്. അതിനാൽ നീണ്ട ഇടവേളകൾ എടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതേ അഭിമുഖത്തിൽ 30 ലക്ഷം അനധികൃത കുടിയേറ്റക്കാരെ ഉടന്‍ പുറത്താക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു. ‘ക്രിമിനലുകളെയും ക്രിമിനല്‍ പശ്ചാത്തലമുള്ളവരും ഗുണ്ടാസംഘത്തിലെ അംഗങ്ങളുമായ ആളുകളെ ഉടന്‍ പുറത്താക്കും. അവരെ നാടുകടത്തുകയോ, തുറുങ്കിലടക്കുകയോ ചെയ്യും’’ -എന്നായിരുന്നു ട്രംപ് പറഞ്ഞത്. മെക്സികോ അതിർത്തിയിൽ ചില ഭാഗങ്ങളിൽ മതിൽ നിർമിക്കുമെന്നും അഭിമുഖത്തിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.