ഇന്ത്യ-പാക് സമാധാനത്തിന് ശ്രമിക്കും -യു.എസ്
text_fieldsയുണൈറ്റഡ് നേഷൻസ്: ഇന്ത്യക്കും പാകിസ്താനുമിടയിൽ സമാധാനത്തിനായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മധ്യസ്ഥതയിൽ ശ്രമിക്കുമെന്ന് ഐക്യരാഷ്ട്രസഭയിലെ അമേരിക്കന്‍ സ്ഥാനപതി നിക്കി ഹാലി. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നങ്ങളിൽ ആശങ്കയുണ്ട്. അതിനാൽ തന്നെ പ്രശ്ന പരിഹാരവുമായി മുന്നോട്ട് പോകുമെന്നും യു.എന്നിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ അവർ പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നപരിഹാരത്തിന്‍റെ ഭാഗമാകാൻ താൽപര്യമുണ്ടെന്നും യു.എസ് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ ചർച്ച നടന്നാലും അതിൽ അത്ഭുതപ്പെടാനില്ലെന്നും അവർ കൂട്ടിച്ചേർത്തു.
എന്നാൽ ഇക്കാര്യത്തിൽ അമേരിക്ക എന്ത് നടപടിയാണ് സ്വീകരിക്കുക എന്ന കാര്യത്തിൽ ഒൗദ്യോഗിക തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല. അടുത്ത മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. മുൻ അമേരിക്കൻ പ്രസിഡന്‍റ് ബറാക് ഒബാമയും 2008ലെ പ്രചാരണ സമയത്ത് കശ്മീർ പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.