കരടി വന്നപ്പോൾ മാതേവെൻറ അടവെടുത്ത് യുവതി; വൈറലായി വിഡിയോ
text_fieldsമെക്സികോ: മല്ലെൻറയും മാതേവെൻറയും കഥയറിയാത്തവർ ആരുമുണ്ടാകില്ല. കരടിയെത്തിയപ്പോൾ മല്ലൻ മരത്തിൽ കയറിയൊളിച്ചപ്പോൾ മരിച്ചതുപോലെ കിടക്കുകയാണ് മാതേവൻ ചെയ്തത്. മണത്തുനോക്കിയശേഷം കരടി പോകുകയും ചെയ്തു.
മെക്സികോയിൽ ഇതേ അടവ് ഒരു യുവതി ചെയ്തതിെൻറ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. മരിച്ചതുപോലെ കിടക്കുകയല്ല, അനങ്ങാതെ നിൽക്കുകയാണ് യുവതി ചെയ്തതെന്ന് മാത്രം. കിട്ടിയ തക്കത്തിന് കരടിക്കൊപ്പം സെൽഫി എടുക്കാൻ അവർ മറന്നതുമില്ല.
Oh. my. goodness. She’s a rock.
— Rex Chapman (@RexChapman) July 19, 2020
I want this girl in my foxhole... pic.twitter.com/4oT67HFKPg
മെക്സികോയിലെ ഷിപിൻക് ഇക്കോളജിക്കൽ പാർക്കിലാണ് സംഭവം. പാർക്കിലൂടെ നടക്കാനിറങ്ങിയവർക്കരികിലേക്ക് കരടി എത്തുകയായിരുന്നു. കരടി പിൻകാലുകൾ കുത്തി എഴുന്നേറ്റ് ഇതിലൊരു യുവതിയെ വലിച്ചു നീക്കുന്നതും അവരുടെ തല മണത്തുനോക്കുന്നതുമാണ് വിഡിയോയിലുള്ളത്.
യുവതി ശ്വാസമടക്കി നിൽക്കുന്നതിനൊപ്പംതന്നെ മൊബൈലെടുത്ത് സെൽഫിയെടുക്കുന്നതും കാണാം. നിലത്തിരിക്കുന്ന കരടി മാറിപ്പോകാതെ വീണ്ടും യുവതിയുടെ അടുത്തെത്തി കാലിൽ മുഖം ഉരസുകയും പിടിക്കാൻ ശ്രമിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. പിന്നെ ഈ സംഘത്തിെൻറയടുത്ത് നിന്ന് പോകുകയാണ്.
മുൻ എൻ.ബി.എ താരം റെക്സ് ചാപ്മാൻ ട്വിറ്ററിൽ പങ്കുവെച്ച വിഡിയോ തരംഗമാകാൻ പക്ഷേ അധികനേരം വേണ്ടിവന്നില്ല. സമ്മിശ്ര പ്രതികരണങ്ങളാണ് വിഡിയോക്ക് സമൂഹ മാധ്യമങ്ങളിൽ ഉണ്ടായത്. ഭയാനക സാഹചര്യം എന്ന് ചിലർ വിശേഷിപ്പിച്ചപ്പോൾ ഇണങ്ങിയ കരടി ആണ് ഇതെന്നായിരുന്നു ചിലരുടെ കമൻറ്. കരടി യുവതിയുടെ അടുത്തെത്തുേമ്പാൾ ഒരാൾ ‘നോ’ എന്ന് പറയുന്നത് വിഡിയോയിൽ കേൾക്കാം. ഇത് പരിശീലകൻ ആണെന്നാണ് ചിലർ പറയുന്നത്. ചിലരാകട്ടെ അത് അനങ്ങരുത് എന്ന് ആരോ യുവതിയോട് പറയുന്നതാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
This girl has nerves of steel.
— Rex Chapman(@RexChapman) July 19, 2020
She actually took a selfie with the big guy... pic.twitter.com/I3Ezyn8q7G
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.