ആപ്പിൾ കൈയിൽ സൂക്ഷിച്ചതിന് യുവതിക്ക് 500 ഡോളർ പിഴ
text_fieldsഡോക്ടർമാെര അകറ്റാൻ ഒരു ദിവസം ഒരാപ്പിൾ ആകാമെന്നാണ് ചൊല്ല്. എന്നാൽ ഒരാപ്പിൾ കൈവശം സൂക്ഷിച്ചതിന് 500 ഡോളർ പിഴ നൽകേണ്ടി വന്നിരിക്കയാണ് കൊളറാഡോയിലെ ക്രിസ്റ്റൽ ടാഡ്ലോക്കിന്.
ബുധനാഴ്ച പാരീസിൽ നിന്ന് ഡെൽറ്റ വിമാനത്തിൽ യു.എസിലെ ഡെൻവറിലേക്ക് യാത്ര തിരിച്ചതായിരുന്നു ക്രിസ്റ്റൽ. യാത്രക്കിടെ വിമാനത്തിൽ നിന്ന് ലഭിച്ച ആപ്പിൾ പിന്നീട് കഴിക്കാമെന്ന് കരുതി പൊതിഞ്ഞ് കൈയിൽ സൂക്ഷിച്ചു. വിമാനമിറങ്ങിയപ്പോൾ നടത്തിയ പരിശോധനയിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ ആപ്പിൾ പിടികൂടുകയായിരുന്നു.
ഒരുപാട് ചെലവ് വരുന്ന യാത്രയാണോ ഇെതന്ന് കസ്റ്റംസ് ഏജൻറ് തെൻറ അടുത്തെത്തി അന്വേഷിപ്പോൾ തനിക്ക് കാര്യം പിടികിട്ടിയില്ലെന്ന് ക്രിസ്റ്റൽ പറയുന്നു. അതെ എന്ന് മറുപടി നൽകി. എന്നാൽ ചെലവ് വീണ്ടും കൂട്ടാൻ 500 ഡോളർ പിഴകൂടി ചുമത്തുന്നുെവന്ന് ഏജൻറ് അറിയിച്ചു. പിന്നീടാണ് വിമാനത്തിൽ ആപ്പിൾ കൊണ്ടുവരാൻ പാടില്ല എന്നറിഞ്ഞത്. 500 ഡോളർ പിഴയടച്ച ശേഷം മാത്രമേ വിട്ടയക്കൂവെന്ന് കസ്റ്റംസ് നിർബന്ധം പിടിച്ചുവെന്ന് ക്രിസ്റ്റൽ അറിയച്ചു. ഒരു പഴത്തിെൻറ പേരിൽ, അത് വിമാനത്തിൽ നിന്നു തന്നെ ലഭിച്ചതായിട്ടും യാത്രക്കാരോട് കുറ്റവാളികളോടെന്നപോലെ െപരുമാറുന്നത് നിർഭാഗ്യകരമാണെന്ന് ക്രിസ്റ്റൽ ടാഡ്ലോക്ക് പറഞ്ഞു.
എന്നാൽ വിമാനത്തിൽ ഭക്ഷണപദാർഥങ്ങൾ വിതരണം ചെയ്യുന്നത് യാത്രക്കിടെ തന്നെ കഴിക്കുമെന്ന് കരുതിയാണെന്ന് വിമാന അധികൃതർ അറിയിച്ചു. കസ്റ്റംസ്-അതിർത്തി സുരക്ഷാ നയങ്ങളും നിർദേശങ്ങളും കൃത്യമായി പാലിക്കാൻ യാത്രക്കാരോട് ആവശ്യപ്പെടുമെന്നും ഡെൽറ്റ എയർലൈൻസ് വാർത്താകുറിപ്പിൽ അറിയിച്ചു. കാർഷിക ഉത്പന്നങ്ങൾ ഒരു രാജ്യത്തു നിന്ന് മറ്റൊരു രാജ്യത്തേക്ക് കൊണ്ടുവരുന്നത് നിരോധിച്ചതാണെന്ന് കസ്റ്റംസ് ഏജൻറ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.