കൊക്കയിലേക്ക് വീണ യുവതിയെ ഒരാഴ്ചക്ക് ശേഷം രക്ഷപ്പെടുത്തി
text_fieldsകാലിഫോർണിയ: യു.എസിെല കാലിഫോർണിയയിൽ കൊക്കയിലേക്ക് വീണ ജീപ്പിൽനിന്ന് ഒരാഴ്ചക്ക് ശേഷം യുവതിയെ രക്ഷപ്പെടുത്തി. ആൻജല ഹെർനാൻസ് എന്ന 23കാരിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
ദിവസങ്ങളായി കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് 200 അടി താഴ്ചയുള്ള കൊക്കയിൽ ഇവരെ കണ്ടെത്തിയത്. ബോധം നഷ്ടപ്പെടാതെ കണ്ടെത്തിയ ഇവർക്ക് ചുമലിൽ സാരമായ പരിക്കുണ്ട്. കാലിഫോർണിയയിലെ പ്രസിദ്ധമായ തീരദേശ ഹൈവേയിൽനിന്നാണ് ഇവർ താഴേക്ക് പതിച്ചത്.
ഡ്രൈവിങ്ങിനിടെ മുന്നിൽപ്പെട്ട മൃഗത്തെ രക്ഷിക്കാൻ വെട്ടിച്ചപ്പോഴാണ് താഴ്ചയിലേക്ക് വീണതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. പോർട്ലാൻഡിൽനിന്ന് ലോസ് ആഞ്ജലസിലേക്ക് യാത്ര ചെയ്യുേമ്പാഴാണ് അപകടമുണ്ടായത്. അപകടം ആരും കാണാത്തതിനാൽ ഇവർ ദിവസങ്ങൾ കൊക്കയിൽ അകപ്പെടുകയായിരുന്നു.
ജീവൻ നിലനിർത്തുന്നതിന് തകർന്ന ജീപ്പിെൻറ റേഡിയേറ്ററിലെ വെള്ളം കുടിച്ചതായും ഇവർ രക്ഷാപ്രവർത്തകരോട് വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.