വെനിസ്വേലയിൽ പ്രക്ഷോഭം; മരിച്ചവരുടെ എണ്ണം 38 ആയി
text_fieldsകറാക്കസ്: വെനിസ്വേലയിൽ സർക്കാറിെൻറ സാമ്പത്തിക നയങ്ങൾക്കെതിരെ ഒരു മാസത്തിലേറെയായി തുടരുന്ന പ്രതിേഷധത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി. 700ലധികം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇതിനിടെ പ്രതിഷേധക്കാരെ അടിച്ചമർത്താൻ വിസമതിച്ചതിനെ തുടർന്ന് നിരവധി ഉദ്യോഗസ്ഥരെ തടവിലാക്കിയതായി പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു.
രാജ്യത്തിെൻറ ദേശീയസേനയുടെ നടപടികളിൽ എതിർപ്പ് പ്രകടിപ്പിച്ച സൈനികരടക്കം 85 ഉദ്യോഗസ്ഥരെ തടവിലാക്കിയതായി മുൻ പ്രസിഡൻറ് സ്ഥാനാർഥി ഹെൻറിഖ് കാപ്രിൽസ് പറഞ്ഞു. തടവിലാക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ബന്ധുക്കളാണ് തനിക്ക് വിവരം കൈമാറിയത്. ഉദ്യോഗസ്ഥരുടെ നിലവിലെ അവസ്ഥ ജനങ്ങളുമായി പങ്കുവെക്കണമെന്ന അപേക്ഷയെ തുടർന്നാണ് വിവരം പുറത്തുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, സംഭവവുമായി ബന്ധപ്പെട്ട് സ്വതന്ത്ര സ്ഥിരീകരണം വന്നിട്ടില്ല.
സർക്കാർ വിരുദ്ധ പ്രക്ഷോഭകർക്കുനേരെ ദേശീയസേന നിരന്തരം കണ്ണീർവാതകവും റബർ ബുള്ളറ്റുകളും പ്രയോഗിച്ചിരുന്നു. പ്രസിഡൻറ് നികളസ് മദൂറോ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം നടന്നുവരുന്നത്. എന്നാൽ, പ്രതിഷേധക്കാരുടെ ആവശ്യം പരിഗണിക്കാൻ അദ്ദേഹം തയാറായിട്ടില്ല. പ്രതിപക്ഷം ശനിയാഴ്ച രാജ്യത്തുടനീളം വനിത മാർച്ചിന് ആഹ്വാനം ചെയ്തിരുന്നു. ഇതിനെതിരെ സർക്കാറിനെ അനുകൂലിക്കുന്ന വനിത സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.